ചോറിനൊപ്പം കഴിക്കാൻ പറ്റിയ തനിനാടൻ രുചിയിലുള്ള കുമ്പളങ്ങ പുളിങ്കറി വളരെ എളുപ്പത്തിൽ തയ്യാറാക്കാം. തുവരപ്പരിപ്പും കുമ്പളങ്ങയും മസാലകളും ചേർത്തു വേവിച്ചതിലേക്ക് പുളിവെള്ളം ചേർത്തു തിളപ്പിക്കുക. ശേഷം വറുത്ത തേങ്ങ അരച്ചതും ചേർത്ത്, കടുക്, ചുവന്നുള്ളി, വറ്റൽമുളക്, കറിവേപ്പില എന്നിവ താളിച്ചു ചേർക്കുന്നതോടെ സ്വാദിഷ്ടമായ കുമ്പളങ്ങ പുളിങ്കറി തയ്യാറാകുന്നു.

ചോറിനൊപ്പം ഒഴിച്ചു കൂട്ടാന്‍ തനിനാടൻ രുചിയില്‍ കുമ്പളങ്ങ പുളിങ്കറി ആയാലോ? സിമ്പിള്‍ റെസിപ്പി ഇതാ.. 

കുമ്പളങ്ങ പുളിങ്കറി

ADVERTISEMENT

1. തുവരപ്പരിപ്പ് – രണ്ടു പിടി,  കുതിര്‍ത്തത് 
2. വാളന്‍പുളി – ഒരു നാരങ്ങ വലുപ്പം, കുതിര്‍ത്തത് 
3. കുമ്പളങ്ങ – ഒന്ന്, ഒരിഞ്ചു ചതുരക്കഷണങ്ങളാ ക്കിയത്
4. മഞ്ഞൾപൊടി – കാല്‍ ചെറിയ സ്പൂണ്‍
ഉപ്പ് – പാകത്തിന്
മുളകുപൊടി – ഒരു ചെറിയ സ്പൂണ്‍
5. വെളിച്ചെണ്ണ – ഒരു വലിയ സ്പൂണ്‍
6. ഉലുവ – കാല്‍ ചെറിയ സ്പൂണ്‍
7. വറ്റല്‍മുളക് – അഞ്ച്
8. തേങ്ങ – ഒരു ചെറുത്, ചുരണ്ടിയത്
9. വെളിച്ചെണ്ണ – ഒരു വലിയ സ്പൂണ്‍
10. കടുക് – ഒരു ചെറിയ സ്പൂണ്‍
ചുവന്നുള്ളി – അഞ്ച്, അരിഞ്ഞത്
വറ്റല്‍മുളക് – നാല്
കറിവേപ്പില – പാകത്തിന്

പാകം െചയ്യുന്ന വിധം

ADVERTISEMENT

∙ തുവരപ്പരിപ്പു കുതിര്‍ത്തു വയ്ക്കുക. വാളന്‍പുളി പിഴിഞ്ഞു വയ്ക്കുക.

∙ തുവരപ്പരിപ്പും കുമ്പളങ്ങയും  മഞ്ഞൾപൊടിയും ഉപ്പും മുളകുപൊടിയും ചേര്‍ത്തു പ്രഷര്‍ കുക്കറിലാക്കി നാലു വിസില്‍ വരും വരെ വേവിക്കണം.

ADVERTISEMENT

∙ ഇതിലേക്കു വാളന്‍പുളി പിഴിഞ്ഞതു ചേര്‍ത്തു നന്നായി തിളപ്പിക്കുക.

∙ പാനില്‍ വെളിച്ചെണ്ണ ചൂടാക്കി ഉലുവ പൊട്ടിക്കുക. ഇതിലേക്കു വറ്റല്‍മുളകു ചേര്‍ത്തിളക്കി നിറം മാറുമ്പോള്‍ തേങ്ങ ചേര്‍ത്തിളക്കണം. 

∙  അടുപ്പിൽ നിന്നു വാങ്ങി ചൂടാറാനായി മാറ്റിവയ്ക്കുക. ഈ ചേരുവ മയത്തിൽ അരച്ചു കുമ്പളങ്ങ പരിപ്പുമിശ്രിതത്തില്‍ ചേര്‍ത്തിളക്കണം.

∙ പാനില്‍ വെളിച്ചെണ്ണ ചൂടാക്കി പത്താമത്തെ ചേരുവ താളിച്ചു കറിയില്‍ ചേര്‍ക്കാം.

പാചകക്കുറിപ്പുകള്‍ക്കുംഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയതിനും കടപ്പാട്: ഷേർളി മാത്യു, എറണാകുളം.

Traditional Kumbalanga Pulikari Recipe:

Kumbalanga is a traditional Kerala curry made with ash gourd, lentils, and tamarind that pairs perfectly with rice. This delicious dish requires simple ingredients like tuvar dal, grated coconut, dry red chillies, and spices. First, pressure cook the soaked lentils and ash gourd with turmeric powder, salt, and chilli powder. Next, extract the tamarind juice and add it to the cooked mixture, allowing it to boil well. Then, roast the coconut and fenugreek seeds in coconut oil before grinding them into a smooth paste. Add this freshly ground coconut paste into the boiling ash gourd and lentil mixture. Finally, temper the curry with mustard seeds, shallots, dried red chillies, and curry leaves in coconut oil. Enjoy this authentic and flavorful homemade recipe prepared easily by following these steps.

ADVERTISEMENT