വീണ്ടും വീണ്ടും ചോദിച്ചു പോകും.. രുചികരമായ ബനാന കോക്കനട്ട് മൂസ്, സൂപ്പര്‍ റെസിപ്പി
ഭക്ഷണശേഷം കഴിക്കാൻ രുചികരമായ ഒരു മധുരം തേടുകയാണെങ്കിൽ ബനാന കോക്കനട്ട് മൂസ് മികച്ചൊരു ചോയ്സ് ആണ്. പഴുത്ത ഏത്തപ്പഴം, തേങ്ങ, കശുവണ്ടിപ്പരിപ്പ്, പഞ്ചസാര എന്നിവ വഴറ്റിയെടുത്ത ശേഷം വിളമ്പാനുള്ള ബൗളിൽ നിരത്തുക. തുടർന്ന് വിപ്പിങ് ക്രീം, കണ്ടൻസ്ഡ് മിൽക്ക്, വനില എസ്സൻസ്, തേങ്ങാപ്പാൽ എന്നിവ യോജിപ്പിച്ച് തയാറാക്കിയ മൂസ് ഇതിനു മുകളിലായി ഒഴിക്കുക. ഒടുവിൽ തേങ്ങയും കശുവണ്ടിയും വറുത്തത് വിതറി ഫ്രിഡ്ജിൽ വച്ചു തണുപ്പിച്ച് ഇത് വിളമ്പാവുന്നതാണ്.

ഭക്ഷണശേഷം ഒരല്പം മധുരം ആയാലോ? രുചികരമായ ബനാന കോക്കനട്ട് മൂസ് തയാറാക്കുന്ന വിധം അറിയാം...
ബനാന കോക്കനട്ട് മൂസ്
1. എണ്ണ – രണ്ടു വലിയ സ്പൂൺ
2. ഏത്തപ്പഴം, നന്നായി പഴുത്തത് – മൂന്ന്, നാലായി കീറി നുറുക്കിയത്
3. കശുവണ്ടിപ്പരിപ്പ് – നാലു വലിയ സ്പൂൺ
തേങ്ങ ചുരണ്ടിയത് – കാൽ കപ്പ്
4. പഞ്ചസാര – രണ്ടു വലിയ സ്പൂൺ
5. വിപ്പിങ് ക്രീം – ഒരു കപ്പ് (അടിക്കരുത്)
കണ്ടൻസ്ഡ് മിൽക്ക് – മൂന്നു വലിയ സ്പൂൺ
വനില എസ്സൻസ് – ഒരു ചെറിയ സ്പൂൺ
തേങ്ങാപ്പാൽ – മൂന്നു വലിയ സ്പൂൺ
6. എണ്ണ – അര വലിയ സ്പൂൺ
7. തേങ്ങ ചുരണ്ടിയത് – മൂന്നു വലിയ സ്പൂൺ
കശുവണ്ടിപ്പരിപ്പ് നുറുക്കിയത് – മൂന്നു വലിയ സ്പൂൺ
പഞ്ചസാര – ഒരു വലിയ സ്പൂൺ
പാകം െചയ്യുന്ന വിധം
∙ പാനിൽ എണ്ണ ചൂടാക്കി ഏത്തപ്പഴം ചേർത്തു വഴറ്റണം. ഇതിലേക്കു മൂന്നാമത്തെ ചേരുവ ചേർത്തു മെല്ലേ വഴറ്റിയ ശേഷം പഞ്ചസാര ചേർത്തു നന്നായി വഴറ്റി കുറുകി വരുന്ന പാകത്തിനു വാങ്ങി ചൂടാറാൻ വയ്ക്കണം.
∙ ഇതു വിളമ്പാനുള്ള ബൗളിൽ നിരത്തണം.
∙ അഞ്ചാമത്തെ ചേരുവ യോജിപ്പിച്ചു മൂസ് തയാറാക്കി, ആദ്യത്തെ ലെയറിനു മുകളിൽ നിരത്തണം.
∙ എണ്ണ ചൂടാക്കി ഏഴാമത്തെ ചേരുവ ചേർത്തു ഗോൾഡൻ നിറത്തിൽ വറുത്തു മൂസിനു മുകളിൽ നിരത്താം.
∙ ഫ്രിഡ്ജിൽ വച്ചു നന്നായി തണുപ്പിച്ചു വിളമ്പണം.
തയാറാക്കിയത്: മെര്‍ലി എം. എൽദോ, ഫോട്ടോ : അസീം കൊമാച്ചി. പാചകക്കുറിപ്പുകള്‍ക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയതിനും കടപ്പാട്: റാഫിയ സി. കെ., ദ് ബേക്കിങ് കമ്പനി, താനൂർ, മലപ്പുറം