ചോറിനും ചപ്പാത്തിക്കും മികച്ച കോമ്പിനേഷനായ മൂന്ന് വ്യത്യസ്ത പരിപ്പ് കറികൾ തയ്യാറാക്കുന്ന വിധമാണ് ഈ ലേഖനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പരിപ്പും ഉലുവച്ചീരയും ചേർത്തുള്ള ആരോഗ്യകരമായ കറിയും, അഞ്ച് തരത്തിലുള്ള പരിപ്പുകൾ കൂട്ടിയിണക്കി തയ്യാറാക്കുന്ന സ്പെഷ്യൽ പഞ്ച ദാൽ കറിയും, തനി നാടൻ രുചിയിൽ ഒസമൻ ദാലും ഇതിൽ പരിചയപ്പെടുത്തുന്നു. ആവശ്യമായ ചേരുവകളും പാകം ചെയ്യുന്ന വിധവും വ്യക്തമായി വിവരിച്ചിരിക്കുന്നതിനാൽ ആർക്കും വളരെ എളുപ്പത്തിൽ ഈ രുചികരമായ കറികൾ വീടുകളിൽ തയ്യാറാക്കാവുന്നതാണ്.

ചോറിനും ചപ്പാത്തിക്കുമൊപ്പം ബെസ്റ്റാണ്, വേറിട്ട രുചിയില്‍ മൂന്നുതരം പരിപ്പ് കറികള്‍ ഇതാ.. 

പരിപ്പ് – ഉലുവച്ചീരക്കറി

ADVERTISEMENT

1. സാമ്പാർ പരിപ്പ് – ഒരു കപ്പ്
സവാള – ഒന്ന്, അരിഞ്ഞത്
വെളുത്തുള്ളി – മൂന്ന് 
വെള്ളം – ആവശ്യത്തിന്
2. ഉലുവച്ചീരയില – ഒരു കപ്പ് 
പച്ചമുളക് – നാല്, അറ്റം പിളർന്നത്
ഉപ്പ് – പാകത്തിന്
3. തേങ്ങ – അരക്കപ്പ്, ചുരണ്ടിയത്
 ജീരകം – അര ചെറിയ സ്പൂൺ 
മഞ്ഞൾപൊടി – അര ചെറിയ സ്പൂൺ 
4. വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ 
കടുക് – ഒരു ചെറിയ സ്പൂൺ
ഉണക്കമുളക് – രണ്ട്, മുറിച്ചത് 
5. മുളകുപൊടി – അര ചെറിയ സ്പൂൺ

  പാകം െചയ്യുന്ന വിധം

ADVERTISEMENT

∙ ഒരു പാത്രത്തിൽ പരിപ്പും സവാളയും വെളുത്തുള്ളിയും വെള്ളവും ചേർത്തു  വേവിക്കുക. 

∙ഇതിലേക്ക് ഉലുവ ചീരയും പച്ചമുളകും ഉപ്പും ചേർത്തിളക്കി വേവിക്കുക. 

ADVERTISEMENT

∙ ഈ കറിയിലേക്കു മൂന്നാമത്തെ കൂട്ട് അരച്ചതു ചേർത്തിളക്കാം.  നന്നായി തിളക്കുമ്പോൾ വാങ്ങുക.  

∙ ഒരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച ശേഷം ഉണക്കമുളക് ചേർക്കുക. മൂക്കുമ്പോൾ വാങ്ങി മുളകുപൊടി ചേർത്തു യോജിപ്പിക്കുക. ഈ താളിച്ചതു കറിയിലേക്കൊഴിച്ചിളക്കി യോജിപ്പിക്കാം. 

അഞ്ച് ദാൽ കറി

1. രജ്മ – കാൽ കപ്പ്
കറുത്ത ദാൽ – കാൽ കപ്പ്
വൻപയർ – കാൽ കപ്പ്
മൈസൂർ പരിപ്പ് – കാൽ കപ്പ്
കടലപ്പരിപ്പ് – കാൽ കപ്പ്
2. വെളുത്തുള്ളി – അഞ്ച് അല്ലി 
തക്കോലം – മൂന്ന് 
വഴന ഇല – മൂന്ന് 
വെണ്ണ – രണ്ടു വലിയ സ്പൂൺ
വെള്ളം – ആവശ്യത്തിന് 
 ഉപ്പ് – ആവശ്യത്തിന് 
3. നെയ്യ് – ഒരു വലിയ സ്പൂൺ 
വെണ്ണ – മൂന്നു വലിയ സ്പൂൺ
4. ഇഞ്ചി–വെളുത്തുളളി പേസ്റ്റ്    – രണ്ടു വലിയ സ്പൂൺ
5. കശ്മീരി മുളകുപൊടി – ഒന്നര ചെറിയ സ്പൂൺ
മഞ്ഞൾപൊടി – അര ചെറിയ സ്പൂൺ  
6. തക്കാളി – മൂന്ന്, പഴുത്തത് 
7.  ക്രീം – ആവശ്യത്തിന്

പാകം െചയ്യുന്ന വിധം

∙ രജ്മയും കറുത്ത ദാലും അഞ്ച് – ആറു മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കുക. തുടർന്ന് ഒന്നും രണ്ടും ചേരുവകൾ  കുക്കറിലാക്കി വേവിക്കുക. 

∙ ഒരു പാനിൽ ഓേരാ വലിയ സ്പൂൺ  നെയ്യും വെണ്ണയും ചൂടാക്കി  ഇഞ്ചി– വെളുത്തുള്ളി പേസ്റ്റ് ചേർത്തു വഴറ്റിയ ശേഷം അഞ്ചാമത്തെ ചേരുവ ചേർത്തു വഴറ്റുക. 

∙ പച്ചമണം മാറുമ്പോൾ തക്കാളി മിക്സിയിൽ അടിച്ചതു ചേർത്തു വഴറ്റുക. കുറുകുമ്പോൾ അരക്കപ്പ് വെള്ളം ചേർത്തിളക്കി മൂടിവച്ചു വേവിക്കണം. 

∙ ഇതിലേക്കു വേവിച്ച  പരിപ്പ് ചേർത്തിളക്കുക.  തിളക്കുമ്പോൾ ചെറുതീയിലാക്കി മൂടിവച്ചു വേവിക്കണം. കുറുകുമ്പോൾ വാങ്ങി ബാക്കി വെണ്ണ ചേർക്കുക. 

∙ വഴന ഇലയും തക്കോലവും എടുത്തു മാറ്റിയ ശേഷം  മുകളിൽ ക്രീം ഒഴിച്ചു വിളമ്പാം. 

ഒസമൻ ദാൽ

1. തുവര പരിപ്പ് – അരക്കപ്പ്
വെള്ളം – മൂന്ന്– നാല് കപ്പ്
മഞ്ഞൾപൊടി – അര ചെറിയ സ്പൂൺ
2. ഉപ്പ് – പാകത്തിന്
 ഇഞ്ചി – ഒരു ചെറിയ സ്പൂൺ,    ഗ്രേറ്റ് ചെയ്തത്
പച്ചമുളക് – രണ്ട്, അറ്റം പിളർന്നത് 
ശർക്കര – ഒന്ന്, രണ്ട് വലിയ   സ്പൂൺ, പൊടിച്ചത്
3. നാരങ്ങാനീര് – ഒരു വലിയ    സ്പൂൺ
4. വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ
കടുക് – അര ചെറിയ സ്പൂൺ 
ജീരകം – അര ചെറിയ സ്പൂൺ 
കായംപൊടി – കാൽ ചെറിയ സ്പൂൺ 
കറിവേപ്പില – ആറ്
വറ്റൽ മുളക് – ഒന്ന് 
5. മുളകുപൊടി – കാൽ ചെറിയ    സ്പൂൺ 

പാകം െചയ്യുന്ന വിധം

∙ രണ്ടു കപ്പ്  വെള്ളവും മഞ്ഞൾപൊടിയും ചേർത്തു പരിപ്പ് വേവിക്കുക. 

∙ പരിപ്പ് ഉടച്ചശേഷം  ഒന്നോ രണ്ടോ കപ്പ് വെള്ളം ചേർത്തു യോജിപ്പിക്കുക. 

∙ ഇതിലേക്ക് രണ്ടാമത്തെ ചേരുവ ചേർത്തിളക്കണം. 

∙ അഞ്ച്– ഏഴ് മിനിറ്റ് ചെറുതീയിൽ വച്ച് വേവിച്ച ശേഷം വാങ്ങി നാരങ്ങാനീര് ചേർക്കുക. 

∙ ഒരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച ശേഷം ജീരകവും കായംപൊടിയും കറിവേപ്പിലയും വറ്റൽ മുളകും ചേർക്കുക. 

∙ വാങ്ങിയ ശേഷം മുളകുപൊടി ചേർത്തിളക്കി യോ ജിപ്പിക്കുക. ഇതു കറിയുടെ മുകളിലേക്കൊഴിച്ചു നന്നായി ഇളക്കി  യോജിപ്പിക്കണം. 

∙ ചപ്പാത്തിക്കും ചോറിനുമൊപ്പം വിളമ്പാം. 

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ,  ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത്: ജേക്കബ് മാണി, മലയാള മനോരമ, കോട്ടയം

Delicious Parippu Curry Recipes for Rice and Chappathi:

Dal recipes offer a delicious and healthy accompaniment to both rice and chappathi in everyday Indian meals. The article details three distinct varieties of lentil curries including Parippu Uluvacheera Curry, Panch Dal Curry, and Osaman Dal. Each recipe utilizes unique combinations of lentils, spices, and tempering techniques to create rich flavors. Cooking these dishes requires specific ingredients like garlic, cumin, tomatoes, and butter for enhanced taste. Preparing these curries at home is straightforward with the step-by-step instructions provided in the guide. Food enthusiasts can easily try these flavorful lentil preparations to elevate their lunch or dinner menus. Ultimately, these diverse dal dishes provide a wholesome and comforting culinary experience for the entire family.

ADVERTISEMENT