∙ ഗ്രേവിയിൽ ഉപ്പു കൂടിപ്പോയാൽ ഗോതമ്പുമാവ് കുഴച്ച് ഒന്നോ രണ്ടോ ഉരുളകളാക്കി കറിയിലിട്ടു തിളപ്പിക്കാം. വിളമ്പുന്നതിനു മുൻപ് ഈ ഉരുളകളെടുത്തു മാറ്റിയാല്‍ ഉപ്പു കുറയും.

∙ കറിയിൽ എണ്ണയോ മസാലയോ അധികമായാൽ റൊട്ടിക്കഷണം അൽപം വെള്ളത്തിൽ കുഴച്ച് ചെറിയ ഉരുളകളാക്കിയത് ചേർത്ത് ഇളക്കുക. അധികമുള്ള മസാലയും എണ്ണയും റൊട്ടിക്കഷ്ണം വലിച്ചെടുക്കും.

ADVERTISEMENT

∙ തൈര്, തേങ്ങാപ്പാൽ, ഫ്രഷ് ക്രീം എന്നിവ ചേർത്തും കറിയുടെ ഉപ്പും എ രിവും കുറയ്ക്കാവുന്നതാണ്. ഓരോ കറിയുടെയും രുചിക്കൂട്ടിന് അനുസരിച്ചു യോജിച്ചവ തിരഞ്ഞെടുക്കാം.

∙ പുളി രസമുള്ളതു ഗ്രേവിയിലേക്കു ചേർക്കുന്നത് ഉപ്പുരസം കുറയ്ക്കും. തക്കാളി പ്യൂരി, നാരാങ്ങാനീര്, വി നാഗിരി എന്നിവ ചേർക്കാം.

ADVERTISEMENT

∙ ഗ്രേവിയോ സോസോ ഉണ്ടാക്കുമ്പോൾ വെള്ളം കൂടിപ്പോയാൽ റൊട്ടിപ്പൊടി ചേർത്ത് തിളപ്പിക്കുക.

∙ കറിയും മറ്റും തയാറാക്കാൻ വെ ണ്ണ ചൂടാക്കുമ്പോൾ അൽപം എണ്ണ കൂടി ചേർത്താൽ പുകഞ്ഞുപോ കില്ല.

ADVERTISEMENT

∙ കറിയിലേക്ക് എപ്പോഴും ചൂടുവെള്ളം മാത്രം ചേർക്കുക. അല്ലെങ്കിൽ  ചേരുവകളുടെ വേവിൽ വ്യത്യാസം വരാം, കറിയുടെ രുചി മാറാം.

∙ എണ്ണ തെളിഞ്ഞുവരും വരെ ഗ്രേ വി തിളപ്പിക്കണം. എങ്കിലേ കറിക്കു തനിരുചി ലഭിക്കൂ. ഒരു നുള്ള് പഞ്ചസാര ചേർക്കുന്നത് രുചി സമീകൃതമാക്കും.

English Summary:

Cooking tips focus on how to fix common cooking mistakes. These include how to reduce excess salt, oil, or spice in curries and gravies, ensuring perfect taste every time.