മിസ്സിസ്സ് കെ.എം. മാത്യുവിന്റെ തിരഞ്ഞെടുത്ത തനിനാടൻ പാചകക്കുറിപ്പ്.

ചീര- വൻപയർ തോരൻ 

ADVERTISEMENT

1. പച്ചച്ചീര പൊടിയായി അരിഞ്ഞത് – നാലു കപ്പ്

2. വൻപയർ വേവിച്ചത് – ഒരു കപ്പ്

ADVERTISEMENT

3. തേങ്ങ ചുരണ്ടിയത് – ഒരു കപ്പ്

പച്ചമുളക് – നാല്

ADVERTISEMENT

വെളുത്തുള്ളി – നാല്

ജീരകം – അര ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര െചറിയ സ്പൂൺ

4. വെളിച്ചെണ്ണ – രണ്ടു ചെറിയ സ്പൂൺ

5. കടുക് – അര ചെറിയ സ്പൂൺ

6. വറ്റൽമുളക് – രണ്ട്, കഷണങ്ങളാക്കിയത്

7. ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ ചീരയും പയറും തയാറാക്കി വയ്ക്കണം.

∙ മൂന്നാമത്തെ ചേരുവ മിക്സിയിലാക്കി ചതച്ചു വ യ്ക്കണം.

∙ ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുകു പൊട്ടിച്ച ശേഷം വറ്റൽമുളകു മൂപ്പിക്കുക.

∙ ഇതിലേക്കു ചതച്ച കൂട്ടു ചേർത്തു നന്നായി വഴറ്റിയ ശേഷം ചീരയും ഉപ്പും ചേർത്തിളക്കി തട്ടിപ്പൊത്തി വയ്ക്കണം.

∙ ചെറുതീയിൽ വച്ചു വേവാകുമ്പോൾ വൻപയർ വേവിച്ചതു ചേർത്തിളക്കി തോർത്തി വാങ്ങുക.

തയാറാക്കിയത്: മെര്‍ലി എം. എല്‍ദോ, ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

English Summary:

Cheera Vanpayar Thoran is a traditional Kerala dish made with spinach and cowpeas. This healthy and flavorful stir-fry is easy to prepare and a perfect addition to your meal.