മിസ്സിസ്സ് കെ.എം. മാത്യുവിന്റെ തിരഞ്ഞെടുത്ത തനിനാടൻ പാചകക്കുറിപ്പ്.

ചിക്കൻ ഫ്രൈ

ADVERTISEMENT

1. ഇളംചിക്കൻ കഷണങ്ങളാക്കിയത് – കാൽ കിലോ

2. കശ്മീരി മുളകുപൊടി – രണ്ടു വലിയ സ്പൂൺ

ADVERTISEMENT

ഇഞ്ചി – ഒരു ചെറിയ കഷണം

കുരുമുളക് – ഒരു ചെറിയ സ്പൂൺ

ADVERTISEMENT

പെരുംജീരകം – രണ്ടു ചെറിയ സ്പൂൺ

തക്കോലം – മൂന്ന്

കറുവാപ്പട്ട – ഒരു ചെറിയ കഷണം

വെളുത്തുള്ളി – അഞ്ച് അല്ലി

3. നാരങ്ങാനീര് – രണ്ടു നാരങ്ങയുടേത്

ഉപ്പ് – പാകത്തിന്

4. വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം െചയ്യുന്ന വിധം

∙ ചിക്കൻ ചെറിയ കഷണങ്ങളാക്കി വയ്ക്കുക.

∙ രണ്ടാമത്തെ ചേരുവ യോജിപ്പിച്ചു പൊടിച്ച ശേഷം നാരങ്ങാനീരും ഉപ്പും ചേർത്ത് അരപ്പു തയാറാക്കുക.

∙ അരപ്പ് ചിക്കനിൽ പുരട്ടി രണ്ടു മണിക്കൂർ വയ്ക്കുക.

∙ വെളിച്ചെണ്ണ ചൂടാക്കി ചിക്കൻ പുരട്ടിയതു ചേർത്തു വറുത്തു കോരുക.

തയാറാക്കിയത്: മെര്‍ലി എം. എല്‍ദോ, ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

Mrs. K.M. Mathew's Kerala Chicken Fry:

Chicken Fry is a classic Kerala dish known for its rich flavors and crispy texture. This recipe, adapted from Mrs. K.M. Mathew's collection, offers an authentic taste of traditional Kerala cuisine.