സ്വാദിഷ്ടമായ ചിക്കൻ കുറുമ, ഈസി റെസിപ്പി!
ചിക്കൻ കുറുമ 1.ചിക്കൻ എല്ലില്ലാതെ – ഒരു കിലോ 2.തക്കാളി – രണ്ട് 3.എണ്ണ – പാകത്തിന് 4.പെരുംജീരകം – അര ചെറിയ സ്പൂൺ 5.സവാള – രണ്ട്, ചെറുതായി അരിഞ്ഞത് ചുവന്നുള്ളി – കാൽ കപ്പ് വെളുത്തുള്ളി – 10 അല്ലി, ചെറുതായി അരിഞ്ഞത് ഇഞ്ചി – ഒരു ചെറിയ കഷണം, ചെറുതായി അരിഞ്ഞത് പച്ചമുളക് – ഒരു ചെറിയ

ചിക്കൻ കുറുമ
1.ചിക്കൻ എല്ലില്ലാതെ – ഒരു കിലോ
2.തക്കാളി – രണ്ട്
3.എണ്ണ – പാകത്തിന്
4.പെരുംജീരകം – അര ചെറിയ സ്പൂൺ
5.സവാള – രണ്ട്, ചെറുതായി അരിഞ്ഞത്
ചുവന്നുള്ളി – കാൽ കപ്പ്
വെളുത്തുള്ളി – 10 അല്ലി, ചെറുതായി അരിഞ്ഞത്
ഇഞ്ചി – ഒരു ചെറിയ കഷണം, ചെറുതായി അരിഞ്ഞത്
പച്ചമുളക് – ഒരു ചെറിയ സ്പൂൺ
6.മുളകുപൊടി – ഒരു ചെറിയ സ്പൂൺ
മല്ലിപ്പൊടി – അര ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ
7.ഉപ്പ് – പാകത്തിന്
8.കശുവണ്ടിപ്പരിപ്പ് – 100 ഗ്രാം
9.തൈര് – ഒരു ചെറിയ സ്പൂൺ
വെണ്ണ – ഒരു ചെറിയ സ്പൂൺ
മല്ലിയില – പാകത്തിന്
പാകം ചെയ്യുന്ന വിധം
∙ചിക്കൻ കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി വയ്ക്കുക.
∙തക്കാളി തൊലി കളഞ്ഞ് അരച്ചു വയ്ക്കുക.
∙പാനിൽ എണ്ണ ചൂടാക്കി പെരുജീരകം പൊട്ടിക്കുക.
∙ഇതിലേക്ക് അഞ്ചാമത്തെ ചേരുവ ചേർത്തു ബ്രൗൺ നിറമാകുന്നതുവരെ വഴറ്റുക. ഇതിലേക്ക് ആറാമത്തെ ചേരുവ ചേർത്തു മൂപ്പിക്കുക. മസാല മണം വരുമ്പോൾ ചിക്കനും ഉപ്പും ചേർത്ത് ഇളക്കി അടച്ചുവച്ചു വേവിക്കുക.
∙പകുതി വേവാകുമ്പോൾ തക്കാളി അരച്ചതും കശുവണ്ടിപ്പരിപ്പ് അരച്ചതും ചേർത്ത് തിളപ്പിച്ചു കുറുകി വരുമ്പോൾ വാങ്ങുക.
∙ഇതിലേക്ക് തൈര് ചേർത്ത് ഇളക്കി യോജിപ്പിക്കണം. വെണ്ണയും മല്ലിയില അരിഞ്ഞതും കൊണ്ട് അലങ്കരിച്ചു വിളമ്പാം.