ഇനി മുതൽ ചെമ്മീൻ റോസ്‌റ്റ് ഇതുപോലെ തയാറാക്കൂ, ഈസി റെസിപ്പി!
ചെമ്മീൻ റോസ്‌റ്റ് 1.ചെമ്മീൻ – ഒരു കിലോ 2.ചുവന്നുള്ളി – 100 ഗ്രാം ഇഞ്ചി – 30 ഗ്രാം വെളുത്തുള്ളി – 30 ഗ്രാം തക്കാളി – ഒരു ചെറുത് പച്ചമുളക് – മൂന്ന് കറിവേപ്പില – രണ്ടു തണ്ട് നാരങ്ങാനീര് – ഒരു നാരങ്ങയുടേത് വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ ഉപ്പ് –

ചെമ്മീൻ റോസ്‌റ്റ്
1.ചെമ്മീൻ – ഒരു കിലോ
2.ചുവന്നുള്ളി – 100 ഗ്രാം
ഇഞ്ചി – 30 ഗ്രാം
വെളുത്തുള്ളി – 30 ഗ്രാം
തക്കാളി – ഒരു ചെറുത്
പച്ചമുളക് – മൂന്ന്
കറിവേപ്പില – രണ്ടു തണ്ട്
നാരങ്ങാനീര് – ഒരു നാരങ്ങയുടേത്
വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ
കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
തേങ്ങാപ്പാൽ – അരക്കപ്പ്
3.വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ
4.കടുക് – അര ചെറിയ സ്പൂൺ
ഉലുവ – ഒരു നുള്ള്
5.സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്
6.കറിവേപ്പില – ഒരു തണ്ട്
തക്കാളി – ഒരു ചെറുത്, പൊടിയായി അരിഞ്ഞത്
7.മല്ലിപ്പൊടി – അര വലിയ സ്പൂൺ
മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
കശ്മീരി മുളകുപൊടി – ഒന്നര വലിയ സ്പൂൺ
8.ഉപ്പ് – പാകത്തിന്
പാകം ചെയ്യുന്ന വിധം
∙ചെമ്മീൻ തൊണ്ടും നാരും കളഞ്ഞു വൃത്തിയാക്കി വയ്ക്കുക.
∙രണ്ടാമത്തെ ചേരുവ മയത്തിൽ അരച്ചു മാറ്റി വയ്ക്കണം.
∙പാനിൽ എണ്ണ ചൂടാക്കി കടുകും ഉലുവയും പൊട്ടിക്കുക.
∙ഇതിലേക്കു സവാള ചേർത്തു വഴറ്റി കണ്ണാടിപ്പരുവമാകുമ്പോൾ കറിവേപ്പിലയും തക്കാളിയും ചേർത്തു നന്നായി വഴറ്റണം.
∙തക്കാളി വെന്തുടഞ്ഞു പാകമാകുമ്പോൾ പൊടികൾ ചേർത്തു വഴറ്റണം.
∙പച്ചമണം മാറുമ്പോൾ അരച്ചു വച്ചിരിക്കുന്ന മസാല ചേർത്തു വഴറ്റുക.
∙ഇതിലേക്കു ചെമ്മീൻ ചേർത്തിളക്കി ഉപ്പു പാകത്തിനാക്കി അഞ്ചു മിനിറ്റു വേവിച്ചു കുറുക്കി വാങ്ങുക.