നിങ്ങൾ ഇങ്ങനെയാണോ വിന്താലൂ തയാറാക്കുന്നത്, ഈസി റെസിപ്പി ഇതാ!
ബീഫ് വിന്താലൂ 1.ബീഫ് – ഒരു കിലോ 2.കടുക് – ഒരു ചെറിയ സ്പൂൺ മുരിങ്ങത്തൊലി – രണ്ടു ചെറിയ കഷണം, പുറം തൊലി കളഞ്ഞത് ഇഞ്ചി – രണ്ടു ചെറിയ കഷണം വെളുത്തുള്ളി – പത്ത് അല്ലി വിനാഗിരി – ഒന്നര വലിയ സ്പൂൺ കശ്മീരി മുളകുപൊടി – മൂന്നു വലിയ സ്പൂൺ മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ മല്ലിപ്പൊടി – ഒരു വലിയ

ബീഫ് വിന്താലൂ
1.ബീഫ് – ഒരു കിലോ
2.കടുക് – ഒരു ചെറിയ സ്പൂൺ
മുരിങ്ങത്തൊലി – രണ്ടു ചെറിയ കഷണം, പുറം തൊലി കളഞ്ഞത്
ഇഞ്ചി – രണ്ടു ചെറിയ കഷണം
വെളുത്തുള്ളി – പത്ത് അല്ലി
വിനാഗിരി – ഒന്നര വലിയ സ്പൂൺ
കശ്മീരി മുളകുപൊടി – മൂന്നു വലിയ സ്പൂൺ
മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
മല്ലിപ്പൊടി – ഒരു വലിയ സ്പൂൺ
പെരുംജീരകം – ഒരു ചെറിയ സ്പൂൺ
കറുവാപ്പട്ട – രണ്ടു കഷണം
ഗ്രാമ്പൂ – മൂന്ന്
ഏലയ്ക്ക – മൂന്ന്
3.എണ്ണ – മൂന്നു വലിയ സ്പൂൺ
4.സവാള – രണ്ട്, പൊടിയായി അരിഞ്ഞത്
5.ഉപ്പ്– പാകത്തിന്
പഞ്ചസാര – അര ചെറിയ സ്പൂൺ
കറിവേപ്പില – രണ്ടു തണ്ട്
പാകം ചെയ്യുന്ന വിധം
∙ബീഫ് വൃത്തിയാക്കി കഷണങ്ങളാക്കി വയ്ക്കണം.
∙രണ്ടാമത്തെ ചേരുവ മയത്തിൽ അരച്ചു വയ്ക്കുക.
∙പാനിൽ എണ്ണ ചൂടാക്കി സവാള വഴറ്റണം.
∙ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ അരച്ചു വച്ച മസാല ചേർത്തിളക്കണം.
∙എണ്ണ തെളിയുമ്പോൾ ബീഫും അഞ്ചാമത്തെ ചേരുവയും ചേർത്തിളക്കി മൂടിവച്ചു വേവിക്കുക.
∙വെന്തു വരുമ്പോൾ മൂടിതുറന്നു വെള്ളം വറ്റിച്ചു വരട്ടി വാങ്ങുക.
∙കറിവേപ്പില വിതറി വിളമ്പാം.