ADVERTISEMENT

1. ചെമ്മീൻ – ഒരു കിലോ

2. പച്ചമുളക് – 150 ഗ്രാം

ADVERTISEMENT

ഇഞ്ചി – 50 ഗ്രാം

വെളുത്തുള്ളി – 150 ഗ്രാം

ADVERTISEMENT

3. വെളിച്ചെണ്ണ – പാകത്തിന്

4. സവാള – 800 ഗ്രാം, നീളത്തിൽ അരിഞ്ഞത്

ADVERTISEMENT

5 തക്കാളി – ഒരു കിലോ, അരിഞ്ഞത്

6. കുരുമുളകുപൊടി – രണ്ടു ചെറിയ സ്പൂൺ

മുളകുപൊടി – ഒരു ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

7. നാരങ്ങാനീര് – ഒരു നാരങ്ങയുടേത്

മല്ലിയില, പുതിനയില – ഓരോ പിടി

8. കൈമ അരി – ഒരു കിലോ

9. വെളിച്ചെണ്ണ – പാകത്തിന്

10. കറുവാപ്പട്ട – മൂന്നു കഷണം

ഗ്രാമ്പൂ – നാല്

ഏലയ്ക്ക – രണ്ട്

പെരുംജീരകം – അര ചെറിയ സ്പൂൺ

11. കാരറ്റ് – ഒരു ഇടത്തരം, പൊടിയായി അരിഞ്ഞത്

12. നെയ്യ് – രണ്ടു വലിയ സ്പൂൺ

13. സവാള – ഒന്ന്, നീളത്തിൽ അരിഞ്ഞത്

14. കശുവണ്ടിപ്പരിപ്പ് – 100 ഗ്രാം, നുറുക്കിയത്

ഉണക്കമുന്തിരി – 50 ഗ്രാം

കറിവേപ്പില – രണ്ടു തണ്ട്

15. തക്കാളി – ഒന്ന്, വട്ടത്തിൽ അരിഞ്ഞത്

മല്ലിയില, പുതിനയില അരിഞ്ഞത് – ഓരോ പിടി പൈനാപ്പിൾ അരിഞ്ഞത് – ഒരു കപ്പ്

ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ

പാകം െചയ്യുന്ന വിധം

∙ ചെമ്മീൻ തല കളഞ്ഞു വൃത്തിയാക്കി വയ്ക്കണം. 

∙ രണ്ടാമത്തെ ചേരുവ ചതച്ചു വയ്ക്കണം.

∙ ചുവടുകട്ടിയുള്ള പാത്രത്തിൽ എണ്ണ ചൂടാക്കി സവാള വഴറ്റിയ ശേഷം ചതച്ച കൂട്ടു ചേർത്തു വഴറ്റുക.

∙ ഇതിലേക്കു തക്കാളി ചേർത്തു വഴറ്റിയ ശേഷം ആറാമത്തെ ചേരുവ വഴറ്റിയ ശേഷം ചെമ്മീനും ഏഴാമത്തെ ചേരുവയും ചേർത്തിളക്കി വേവിക്കുക.

∙ ബിരിയാണി അരി തയാറാക്കാൻ അ രി അളന്ന ശേഷം കഴുകി വൃത്തിയാക്കി ഊറ്റി വയ്ക്കണം.

∙ അരിയുടെ ഇരട്ടി അളവിൽ വെള്ളം ചൂടാക്കാൻ വയ്ക്കണം.

∙ ചുവടുകട്ടിയുള്ള പാനിൽ വെളിച്ചെണ്ണ ചൂടാക്കി പ ത്താമത്തെ ചേരുവ ചേർത്തു മൂപ്പിച്ച ശേഷം അരി ചേർത്തു വറുക്കുക. ഇതിലേക്കു ചൂടുവെള്ളം ഒഴിച്ച് ഉപ്പ് ചേർത്ത് അരി വേവിക്കുക.

∙ അരി മുക്കാൽ വേവാകുമ്പോള്‍ കാരറ്റും ചേർത്തു വേവിച്ചു വെള്ളം വറ്റിച്ചു വാങ്ങുക.

∙ നെയ്യ് ചൂടാക്കി സവാള ഗോൾഡൻബ്രൗൺ നിറത്തി ൽ കരുകരുപ്പായി വറുത്തു കോരുക. അതേ നെയ്യിൽ കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും കറിവേപ്പിലയും വറുത്തെടുക്കണം.

∙ ദം വയ്ക്കാനുള്ള പാത്രത്തില്‍ ചെമ്മീൻ മസാല മുഴുവനും നിരത്തിയ ശേഷം ചോറു വേവിച്ചത് ഒരു ലെയർ നിരത്തണം. ഇതിനു മുകളിൽ വറുത്ത കൂട്ടും 15ാമത്തെ ചേരുവയും അൽപം വീതം നിരത്തണം. അങ്ങനെ ചോറും  ബാക്കി ചേരുവകളും മുഴുവനും ലെയർ ചെ യ്ത ശേഷം മുറുകെ അടച്ച്, 10 മിനിറ്റ് ദം ചെയ്യണം.

∙ സാലഡിനും അച്ചാറിനുമൊപ്പം വിളമ്പാം.

തയാറാക്കിയത്: മെര്‍ലി എം. എല്‍ദോ, ഫോട്ടോ : അസീം കൊമാച്ചി. പാചകക്കുറിപ്പുകൾക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയതിനും കടപ്പാട്: യെസ്ന ഇ. ടി, കുന്ദമംഗലം,കോഴിക്കോട്

ADVERTISEMENT