ചിക്കന്‍ പ്രേമികള്‍ക്കായി കോഴി മുളകിട്ടു വറുത്തത്; വെറുതെ കഴിക്കാനും സൂപ്പറാണ്!
1. ചിക്കന്‍ ബ്രെസ്റ്റ് – 500 ഗ്രാം, എല്ലില്ലാതെ ചതുരക്കഷണങ്ങളാക്കിയത്
2. മുളകുപൊടി – രണ്ടര ചെറിയ സ്പൂണ്‍
മഞ്ഞള്‍പ്പൊടി – കാല്‍ ചെറിയ സ്പൂണ്‍
മല്ലിപ്പൊടി – ഒരു ചെറിയ സ്പൂണ്‍
ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – രണ്ടു ചെറിയ സ്പൂണ്‍
കുരുമുളകുപൊടി – അര ചെറിയ സ്പൂണ്‍
ജീരകംപൊടി – അര ചെറിയ സ്പൂണ്‍
ഗരംമസാലപ്പൊടി – കാല്‍ ചെറിയ സ്പൂണ്‍
പുളിയില്ലാത്ത കട്ടത്തൈര് – നാലു വലിയ സ്പൂണ്‍
നാരങ്ങാനീര് – ഒരു വലിയ സ്പൂണ്‍
ഉപ്പ് – പാകത്തിന്
കോണ്‍ഫ്ളോര്‍ – മൂന്നു വലിയ സ്പൂണ്‍
മൈദ – രണ്ടു വലിയ സ്പൂണ്‍
വെള്ളം – മൂന്നു വലിയ സ്പൂണ്‍
3. എണ്ണ – വറുക്കാന്‍ ആവശ്യത്തിന്
4. വെണ്ണ – രണ്ടു വലിയ സ്പൂണ്‍
5. വെളുത്തുള്ളി പൊടിയായി അരിഞ്ഞത് – രണ്ടു ചെറിയ സ്പൂണ്‍
കറിവേപ്പില – പാകത്തിന്
പച്ചമുളക് – അഞ്ച്–ആറ്
6. വറ്റല്‍മുളക് – മൂന്ന്–നാല്
ചില്ലി സോസ് – രണ്ടു വലിയ സ്പൂണ്‍
പാകം െചയ്യുന്ന വിധം
∙ ചിക്കനില്‍ രണ്ടാമത്തെ ചേരുവ പുരട്ടി കുറഞ്ഞത് രണ്ടു മണിക്കൂര്‍ എങ്കിലും വയ്ക്കുക.
∙ ഇതു ചൂടായ എണ്ണയില്‍ ഇടത്തരം തീയില്‍ വറുത്തു കോരണം.
∙ പാനില്‍ വെണ്ണ ചൂടാക്കി അഞ്ചാമത്തെ ചേരുവ ചേര്‍ത്ത് ഒരു മിനിറ്റ് വഴറ്റണം.
∙ ഇതിലേക്കു വറ്റല്‍മുളകും ചില്ലി സോസും ചേര്‍ത്തിളക്കി ചെറുതീയില്‍ രണ്ടു മിനിറ്റ് വയ്ക്കുക.
∙ ചിക്കന്‍ വറുത്തതു ചേര്‍ത്തു നന്നായി ഇളക്കുക. സോസ് ചിക്കനില്‍ നന്നായി പുരളണം.
തയാറാക്കിയത്: ശില്പ ബി. രാജ്, ഫോട്ടോ: ഹരികൃഷ്ണന്‍, പാചകക്കുറിപ്പുകൾക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയതിനും കടപ്പാട്: സുമയ്യ സുഹൈബ്, ഗോര്‍മെ ഡിലൈറ്റ്സ് ബൈ സുമയ്യ, കലൂര്‍, കൊച്ചി