‘കഴിച്ചാലും കഴിച്ചാലും മതിവരില്ല..’; നെയ്ച്ചോറിനും ചപ്പാത്തിക്കുമൊപ്പം വിളമ്പാം ബീഫ് പെപ്പര്‍ കറി
ബീഫ് പെപ്പര്‍ കറി
1. ബീഫ് – അരക്കിലോ, കഷണങ്ങളാക്കിയത്
ഉപ്പ് – പാകത്തിന്
മഞ്ഞള്‍പ്പൊടി – അര ചെറിയ സ്പൂണ്‍
സവാള – രണ്ട്, അരിഞ്ഞത്
വെള്ളം – അല്‍പം
2. കുരുമുളകുപൊടി – രണ്ടു ചെറിയ സ്പൂണ്‍
പെരുംജീരകംപൊടി – അര ചെറിയ സ്പൂണ്‍
മല്ലിപ്പൊടി – ഒന്നര ചെറിയ സ്പൂണ്‍
ഗരംമസാലപ്പൊടി – അര ചെറിയ സ്പൂണ്‍
3. വെളിച്ചെണ്ണ – മൂന്ന്–നാലു വലിയ സ്പൂണ്‍
4. കറിവേപ്പില – പാകത്തിന്
ചുവന്നുള്ളി – 10–12, അരിഞ്ഞത്
വെളുത്തുള്ളി പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂണ്‍
പച്ചമുളക് – മൂന്ന്–നാല്, അരിഞ്ഞത്
5. തക്കാളി – രണ്ട്, പൊടിയായി അരിഞ്ഞത്
6. മല്ലിയില പൊടിയായി അരിഞ്ഞത് – അലങ്കരിക്കാന്‍
പാകം െചയ്യുന്ന വിധം
∙ പ്രഷര്‍ കുക്കറില്‍ ഒന്നാമത്തെ ചേരുവ ചേര്‍ത്തു നാ ല്– അഞ്ച് വിസില്‍ വരും വരെ വേവിക്കുക.
∙ പാനില്‍ രണ്ടാമത്തെ ചേരുവ എണ്ണയില്ലാതെ മൂന്ന്–നാലു മിനിറ്റ് വറുത്തു വയ്ക്കണം.
∙ ഇതേ പാനില്‍ വെളിച്ചെണ്ണ ചൂടാക്കി നാലാമത്തെ ചേരുവ നന്നായി വഴറ്റണം.
∙ ഇതിലേക്കു തക്കാളി ചേര്‍ത്തു നന്നായിളക്കിയ ശേഷം ഉപ്പു പാകത്തിനാക്കണം.
∙ ചെറുതീയില്‍ അടച്ചു വച്ച് എട്ട്–പത്തു മിനിറ്റ് വേവിക്കുക. തക്കാളി വേവണം.
∙ ഇതിലേക്കു വറുത്തു വച്ച പൊടികള്‍ ചേര്‍ത്തു നന്നായി ഇളക്കണം.
∙ വേവിച്ചു വച്ച ബീഫ് വെള്ളത്തോടെ ചേര്‍ത്തു നന്നായി ഇളക്കുക.
∙ ഇതിലേക്ക് അര–ഒരു കപ്പ് വെള്ളം ചേര്‍ത്തിളക്കി അടച്ചു വച്ച് എട്ട്–പത്തു മിനിറ്റ് ചെറുതീയില്‍ വേവിക്കുക.
∙ മല്ലിയില കൊണ്ടലങ്കരിച്ച് ഘീ റൈസിനോ ഏതെങ്കിലും നാനിനോ ചപ്പാത്തിക്കോ ഒപ്പം വിളമ്പാം.
തയാറാക്കിയത്: ശില്പ ബി. രാജ്, ഫോട്ടോ: ഹരികൃഷ്ണന്‍. പാചകക്കുറിപ്പുകൾക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയതിനും കടപ്പാട്: സുമയ്യ സുഹൈബ്, ഗോര്‍മെ ഡിലൈറ്റ്സ് ബൈ സുമയ്യ, കലൂര്‍, കൊച്ചി