കൊതിയൂറും മെലൺ പീത്‌സ, മനംനിറയ്ക്കും പൈനാപ്പിൾ സർക്കിൾ: കുട്ടിപ്പട്ടാളത്തിനായി നാല് കിടിലൻ സ്നാക്സ് Frozen Banana Ice Cream Recipe
ചൂടിനെ തോൽപിക്കാൻ തണുപ്പു പകരും സ്നാക്സ് തയാറാക്കി നൽകാം.
∙ ഫ്രോസണ്‍ ബനാന ഐസ്ക്രീം: മൂന്ന് ഏത്തപ്പഴം തൊലി കളഞ്ഞ് മൂന്നായി മുറിച്ച് മൂന്നു മണിക്കൂർ ഫ്രീസറിൽ വയ്ക്കുക. ഇതു മിക്സിയിലാക്കി അടിക്കുക. ഒരു ചെറിയ സ്പൂൺ വനില എസ്സൻസും മൂന്നു വലിയ സ്പൂൺ തേനും ചേർത്തു വീണ്ടുമടിച്ച് ഫ്രീസറിൽ വച്ചു തണുപ്പിച്ചു വിളമ്പാം.
∙ മെലൺ പീത്‌സ : തണ്ണിമത്തൻ ര ണ്ടിഞ്ച് വീതിയിൽ വട്ടത്തിൽ മുറിച്ചുമുകളിൽ യോഗർട്ട് നിരത്തുക. ഇഷ്ടമുള്ള പഴങ്ങളും നിരത്തി വിളമ്പാം.
∙ തൈര് ഇഡ്ഡലി : ഒരു കപ്പ് തൈര് പാത്രത്തിലാക്കി ഒരു ചെറിയ സ്പൂൺ പഞ്ചസാരയും പാക ത്തിനുപ്പും ചേർത്തടിക്കുക. ഇതിൽ രണ്ട് ഇഡ്ഡലി മുറിച്ചിടുക. നെയ്യിൽ കടുക്, ജീരകം, കടലപ്പരിപ്പ്, വറ്റൽമുളക്, മല്ലിയില എന്നിവ താളിച്ചതു ചേർത്തു വിളമ്പാം.
∙ പൈനാപ്പിൾ സർക്കിൾ : പൈനാപ്പിൾ വട്ടത്തിൽ അരിഞ്ഞ് അൽപം മുളകുപൊടി വിതറി ഫ്രിജിൽ വയ്ക്കുക. തണുത്തശേഷം രണ്ടു സ്ലൈസ് പൈനാപ്പിൾ ചേർത്തു വച്ച് പഞ്ചസാര വിതറി വിളമ്പാം.