എളുപ്പത്തില്‍ ഒരു ചിക്കൻ പുലാവ്; ഈ റെസിപ്പി സൂപ്പറാണ്... Easy Chicken Pulav Recipe
ചിക്കൻ പുലാവ്
1. ബസ്മതി അരി – രണ്ടു കപ്പ്
2. ചിക്കൻ – ഒരു കിലോ, ചെറിയ കഷണങ്ങളാക്കിയത്
3. വെള്ളം – പാകത്തിന്
4. ഏലയ്ക്ക - രണ്ട്
ഗ്രാമ്പൂ - രണ്ട്
കറുവാപ്പട്ട - ഒരിഞ്ചു കഷണം
5. നെയ്യ് – അരക്കപ്പ്
6. ഏലയ്ക്ക - രണ്ട്
ഗ്രാമ്പൂ - രണ്ട്
കറുവാപ്പട്ട - ഒരിഞ്ചു കഷണം
കുരുമുളക് - അഞ്ചു മണി
7. സവാള - രണ്ട്, അരിഞ്ഞത്
8. ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് - ഒരു ചെറിയ സ്പൂൺ
പച്ചമുളക്- രണ്ട്, അരിഞ്ഞത്
ഉപ്പ് – പാകത്തിന്
9. ചിക്കൻ മസാല - ഒരു ചെറിയ സ്പൂൺ
മല്ലി ചൂടാക്കിപ്പൊടിച്ചത് – രണ്ടു ചെറിയ സ്പൂൺ
കുരുമുളകുപൊടി
- അര ചെറിയ സ്പൂൺ
പെരുംജീരകം ചൂടാക്കി പൊടിച്ചത് – ഒരു ചെറിയ സ്പൂണ്‍
മഞ്ഞൾപ്പൊടി - അര ചെറിയ സ്പൂൺ
10. തക്കാളി - ഒന്ന്, അരിഞ്ഞത്
11. പഞ്ചസാര - ഒരു ചെറിയ സ്പൂൺ
12. വെള്ളം – രണ്ടു വലിയ സ്പൂൺ
13. കാരറ്റ് - കാൽ കപ്പ്, അരിഞ്ഞത്
ബീൻസ് - അഞ്ച്, അരിഞ്ഞത്
പാകം ചെയ്യുന്ന വിധം
∙ ബസ്മതി അരി കഴുകി അരമണിക്കൂർ കുതിർക്കുക.
∙ ചിക്കൻ വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി വയ്ക്കണം.
∙ വലിയ പാനിൽ വെള്ളം നിറച്ചു നാലാമത്തെ ചേരുവ ചേർത്തു തിളയ്ക്കുമ്പോൾ അരി ചേർത്തു വേവിച്ച് ഊറ്റി വയ്ക്കണം.
∙ മറ്റൊരു പാനിൽ നെയ്യ് ചൂടാക്കി ആറാമത്തെ ചേരുവ ചേർത്തു മൂപ്പിക്കുക.
∙ ഇതിലേക്കു സവാള ചേർത്തു വഴറ്റിയ ശേഷം എട്ടാമത്തെ ചേരുവ ചേർത്തു വഴറ്റണം.
∙ പച്ചമണം മാറുമ്പോള്‍ ഒൻപതാമത്തെ ചേരുവയും ചേർത്തു വഴറ്റുക. മസാലമണം വരുമ്പോൾ തക്കാളി ചേർത്തു വഴറ്റി എണ്ണ തെളിയുമ്പോൾ വൃത്തിയാക്കിയ ചിക്കൻ ചേർത്തിളക്കുക.
∙ ഉപ്പു പാകത്തിനാക്കി അടച്ചു വച്ചു വേവിക്കണം.
∙ മറ്റൊരു പാനിൽ പഞ്ചസാര ഇട്ട് ഗോൾഡൻ നിറമാകുമ്പോൾ രണ്ടു വലിയ സ്പൂൺ വെള്ളം ഒഴിച്ചിളക്കിയ ശേഷം കാരറ്റും ബീൻസും ചേർത്തിളക്കി വാങ്ങുക.
∙ ചിക്കന്‍ നന്നായി വെന്തു വെള്ളം വറ്റുമ്പോൾ വേവിച്ചു വച്ചിരിക്കുന്ന ചോറും പച്ചക്കറികളും ചേർത്തിളക്കി വാങ്ങി സാലഡ്, അച്ചാർ എന്നിവയ്ക്കൊപ്പം വിളമ്പാം.
തയാറാക്കിയത്: മെര്‍ലി എം. എല്‍ദോ, ഫോട്ടോ : ശ്രീകാന്ത് കളരിക്കൽ. പാചകക്കുറിപ്പുകൾക്കും ഫോട്ടയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയതിനും കടപ്പാട്: ജാന്‍സി പ്രിൻസ്, ചില്ലീസ് ഔട്ട്ഡോർ കേറ്ററിങ് & ജാൻസീസ് കിച്ചൺ കോട്ടയം.