പാഴ്സി വിഭവമായ ’സല്ലി ബോട്ടി’ വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെയുണ്ടാക്കാം
ആവശ്യമായ ചേരുവകൾ 1. മട്ടൺ – ഒരു കിലോ, ചെറിയ കഷണങ്ങളാക്കിയത് 2. ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ് – ഒരു വലിയ സ്പൂൺ തൈര് – രണ്ടു വലിയ സ്പൂൺ 3. സവാള – രണ്ട് ഇടത്തരം പച്ചമുളക് – രണ്ട് തക്കാളി – രണ്ട് ഇടത്തരം മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ മുളകുപൊടി – ഒരു ചെറിയ സ്പൂൺ 4. എണ്ണ – നാലു വലിയ സ്പൂൺ 5. റെഡ്

ആവശ്യമായ ചേരുവകൾ
1. മട്ടൺ – ഒരു കിലോ, ചെറിയ കഷണങ്ങളാക്കിയത്
2. ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ് – ഒരു വലിയ സ്പൂൺ
തൈര് – രണ്ടു വലിയ സ്പൂൺ
3. സവാള – രണ്ട് ഇടത്തരം
പച്ചമുളക് – രണ്ട്
തക്കാളി – രണ്ട് ഇടത്തരം
മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ
മുളകുപൊടി – ഒരു ചെറിയ സ്പൂൺ
4. എണ്ണ – നാലു വലിയ സ്പൂൺ
5. റെഡ് മസാല – രണ്ടു ചെറിയ സ്പൂൺ
6. ഉപ്പ് – പാകത്തിന്
വെള്ളം – നാലു കപ്പ്
7. മല്ലിയില അരിഞ്ഞത് – അലങ്കരിക്കാൻ
പാകം ചെയ്യുന്ന വിധം
∙ മട്ടൺ കഴുകി വൃത്തിയാക്കി രണ്ടാമത്തെ ചേരുവ പുരട്ടി കുറച്ചു സമയം വയ്ക്കണം.
∙ മൂന്നാമത്തെ ചേരുവ വെള്ളം ചേർക്കാതെ മയത്തിൽ അരച്ചു വയ്ക്കുക.
∙ എണ്ണ ചൂടാക്കി അരപ്പു ചേർത്തിളക്കി അടച്ചു വയ്ക്കുക. വെള്ളം മുഴുവൻ വറ്റിയ ശേഷം റെഡ് മസാല ചേർത്ത് ഒരു മിനിറ്റ് വഴറ്റണം.
∙ ഇതിലേക്കു പുരട്ടി വച്ചിരിക്കുന്ന ഇറച്ചി ചേർത്തിളക്കി വരണ്ടു വരുമ്പോൾ ഉപ്പും വെള്ളവും ചേർത്തു കുക്കറിൽ വേവിക്കണം.
∙ രണ്ടു വിസിൽ വരുമ്പോൾ തീ കുറച്ചു 10 മിനിറ്റ് വയ്ക്കുക. മല്ലിയില കൊണ്ട് അലങ്കാരിച്ചു വിളമ്പാം
Roshni Vakharia, Bengaluru