മോഹിപ്പിക്കുന്ന രുചിക്കൂട്ടുകളോടെ തയ്യാറാക്കാവുന്ന 'ബീഫ് വറുത്തു കോരിയത്' എന്ന വിഭവം വ്യത്യസ്തമായ സ്വാദോടെ ആസ്വദിക്കാം. അര കിലോഗ്രാം ബീഫിലേക്ക് വെളുത്തുള്ളി, ഇഞ്ചി, കുരുമുളക്, ഇറച്ചി മസാലപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി എന്നിവ കൂട്ടിച്ചേർത്ത് നന്നായി അരച്ചെടുക്കണം. ഈ കൂട്ടിലേക്ക് ബീഫും ഉപ്പും ചേർത്ത് കുക്കറിൽ വേവിച്ച് ചാറ് വറ്റിച്ചെടുക്കണം. ഇതിനോടൊപ്പം, കനം കുറച്ച് അരിഞ്ഞ സവാളയും ഉരുളക്കിഴങ്ങും ബ്രൗൺ നിറത്തിൽ വറുത്തുകോരി എടുക്കണം. അവസാനം, വേവിച്ച ബീഫിനെ ശേഷിച്ച എണ്ണയിൽ കുറേശ്ശെയായി ചേർത്ത് വറുത്ത് കോരിയെടുത്ത്, വഴറ്റിയ സവാളയും വറുത്ത കിഴങ്ങും കൊണ്ട് അലങ്കരിച്ച് വിളമ്പാം.

മോഹിപ്പിക്കും രുചിക്കൂട്ടില്‍ ബീഫ് കൊണ്ടൊരു സൂപ്പര്‍ വിഭവം. വ്യത്യസ്ത രുചിയില്‍ തയാറാക്കാം ‘ബീഫ് വറുത്തു കോരിയത്’. 

ബീഫ് വറുത്തു കോരിയത്

ADVERTISEMENT

1. ബീഫ് – അര കിലോ
2. വെളുത്തുള്ളി – അഞ്ച് അല്ലി
ഇഞ്ചി - ഒരു ചെറിയ കഷണം
കുരുമുളക് – ഒരു െചറിയ സ്പൂൺ
ഇറച്ചി മസാലപ്പൊടി – ഒരു ചെറിയ സ്പൂൺ
മുളകുപൊടി –  രണ്ടു ചെറിയ സ്പൂൺ
മല്ലിപ്പൊടി –  രണ്ടു ചെറിയ സ്പൂൺ
മഞ്ഞൾപൊടി – അര ചെറിയ സ്പൂൺ
3. എണ്ണ –  ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്
ഉപ്പ് – പാകത്തിന്
ഉരുളക്കിഴങ്ങ് – ഒന്ന്, വലുത്
സവാള – ഒന്ന്, വലുത്
ഇഞ്ചി – ഒരു കഷണം, കനം കുറച്ച്   അരിഞ്ഞത്

പാകം െചയ്യുന്ന വിധം

ADVERTISEMENT

∙ ബീഫ് ഒന്നരയിഞ്ച് നീളത്തിൽ കനം കുറച്ച് അരിയുക.

∙ രണ്ടാമത്തെ കൂട്ട് മിക്സിയിൽ നന്നായി അരയ്ക്കണം.

ADVERTISEMENT

∙ ഒരു പാനിൽ എണ്ണ ചൂടാക്കി അരച്ചതു ചേർത്തു വഴറ്റുക.

∙ ഇതിലേക്കു ബീഫും  ഉപ്പും ചേർത്തിളക്കിയശേഷം കുക്കറിൽ വേവിക്കുക. തുടർന്നു ചാറ് വറ്റിക്കണം.

∙ ഉരുളക്കിഴങ്ങ് െതാലി കളഞ്ഞു വിരലിന്റെ നീളത്തിൽ അരിയുക. സവാള കനം കുറച്ചു നീളത്തിൽ അരിയണം.

∙ ഒരു പാനിൽ  എണ്ണ ചൂടാക്കി സവാള വറുത്തു കോരുക. ഉരുളക്കിഴങ്ങും  ബ്രൗൺ നിറത്തിൽ വറുത്തുകോരാം.

∙ ശേഷിച്ച എണ്ണയിൽ ഇറച്ചിക്കൂട്ട് കുറേശ്ശേ ചേർത്തു വറുത്തു കോരുക.

∙ അടുപ്പിൽ നിന്നു വാങ്ങി സവാളയും കിഴങ്ങും കൊണ്ട് അലങ്കരിക്കാം.

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത്: ജേക്കബ് മാണി, മലയാള മനോരമ, കോട്ടയം

Mouthwatering Kerala Style Beef Fry Recipe:

Beef fry, a delectable Kerala-style dish, offers a tantalizing culinary experience with its blend of spices. This recipe for 'Beef Varuthu Koriath' involves preparing a flavorful marinade with ingredients like ginger, garlic, pepper, and various spice powders. The beef is then cooked until tender and the excess water is evaporated. Alongside, potatoes and onions are fried separately until golden brown. Finally, the cooked beef is fried again in batches and garnished with fried onions and potatoes, creating a dish that is both visually appealing and incredibly tasty, perfect for a special meal.

ADVERTISEMENT