രുചികരമായ വറുത്തരച്ച കോഴിക്കറി തയ്യാറാക്കുന്നതിനുള്ള ഒരു എളുപ്പത്തിലുള്ള വിഭവം ഇവിടെ നൽകുന്നു. ഇതിനായി ചിക്കൻ കഷണങ്ങൾ, തേങ്ങ, ഉള്ളി, മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, പെരുംജീരകം, സവാള, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, കറിവേപ്പില, ഗരംമസാല, തക്കാളി, കുരുമുളകുപൊടി തുടങ്ങിയ ചേരുവകൾ ആവശ്യമാണ്. വെളിച്ചെണ്ണയിൽ തേങ്ങയും ഉള്ളിയും ചെറുതീയിൽ ബ്രൗൺ നിറമാകുന്നതുവരെ വറുത്ത്, ശേഷം മസാലപ്പൊടികൾ ചേർത്ത് നല്ല മയത്തിൽ അരച്ചെടുക്കണം. തുടർന്ന്, ബാക്കി വെളിച്ചെണ്ണയിൽ പെരുംജീരകം മൂപ്പിച്ച് സവാളയും മറ്റ് ചേരുവകളും വഴറ്റി, വഴന്ന ശേഷം ചിക്കനും അരച്ച മസാലയും ചേർത്ത് തിളപ്പിച്ച് പാകമാകുമ്പോൾ വാങ്ങി വിളമ്പാം.

പിടിക്കൊപ്പം വിളമ്പാന്‍ നല്ല ചൂടുള്ള വറുത്തരച്ച കോഴിക്കറി ആയാലോ? ഗംഭീര രുചിയില്‍ തയാറാക്കാന്‍ സൂപ്പര്‍ റെസിപ്പി ഇതാ.. 

> വറുത്തരച്ച കോഴിക്കറി

ADVERTISEMENT

1. ചിക്കൻ കഷണങ്ങളാക്കിയത് – ഒന്നരക്കിലോ
2. വെളിച്ചെണ്ണ – മൂന്നു വലിയ സ്പൂൺ
3. തേങ്ങ – ഒന്നിന്റെ പകുതി, ചുരണ്ടിയത്
4. ചുവന്നുള്ളി – രണ്ട്
5. മല്ലിപ്പൊടി – ഒരു വലിയ സ്പൂണ്‍ 
മുളകുപൊടി – ഒരു ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
6. പെരുംജീരകം – ഒരു ചെറിയ സ്പൂൺ
7. സവാള – നാല്, അരിഞ്ഞത്
ഇഞ്ചി–വെളുത്തുള്ളി അരച്ചത് – ഒന്നര വലിയ സ്പൂൺ
പച്ചമുളക് – ഒന്ന്, അറ്റം പിളർന്നത്
കറിവേപ്പില – മൂന്നു തണ്ട്
8. മല്ലിപ്പൊടി – രണ്ടു വലിയ സ്പൂണ്‍ 
മുളകുപൊടി – ഒരു ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി   – അര ചെറിയ സ്പൂൺ
ഗരംമസാലപ്പൊടി – അര ചെറിയ സ്പൂൺ
9. തക്കാളി – മൂന്ന്, അരിഞ്ഞത്
10. കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ

പാകം െചയ്യുന്ന വിധം

ADVERTISEMENT

∙ ചിക്കൻ വൃത്തിയാക്കി വയ്ക്കണം.

∙ അൽപം വെളിച്ചെണ്ണയിൽ തേങ്ങ ചുരണ്ടിയതും ചുവന്നുള്ളിയും ചേർത്തു ചെറുതീയിൽ വച്ചു വറുത്തു ബ്രൗൺനിറത്തില്‍ വറുത്തെടുക്കണം. തീ അണച്ച ശേഷം അഞ്ചാമത്തെ ചേരുവ ചേർത്തിളക്കുക. ചൂടാറിയ ശേഷം വെള്ളം ചേർക്കാതെ മയത്തിൽ അരച്ചെടുക്കണം.

ADVERTISEMENT

∙ ബാക്കി വെളിച്ചെണ്ണ ചൂടാക്കി പെരുംജീരകം മൂപ്പിച്ച ശേഷം ഏഴാമത്തെ ചേരുവ ചേർത്തു വഴറ്റണം.

∙ സവാള മൂത്തു വരുമ്പോൾ എട്ടാമത്തെ ചേരുവ ചേർത്തിളക്കി മസാല മൂത്ത മണം വരുമ്പോൾ തക്കാളി ചേർത്തു നന്നായി വഴറ്റണം.

∙ എണ്ണ തെളിയുമ്പോൾ ചിക്കൻ ചേർത്തിളക്കി നന്നായി പുരണ്ടിരിക്കുന്ന പാകമാകുമ്പോൾ വറുത്തരച്ച തേങ്ങയും ചേർത്തിളക്കി തിളയ്ക്കുമ്പോൾ വാങ്ങി പിടിക്കൊപ്പം വിളമ്പാം.

തയാറാക്കിയത് : മെർലി എം. എൽദോ,  ഫോട്ടോ : വിഷ്ണു നാരായണൻ. പാചകക്കുറിപ്പുകള്‍ക്കും ഫോട്ടയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയതിനും കടപ്പാട്: ഷെർലി സി. മാത്യു, അമ്മനാസ് കിച്ചൻ, ആലുവ

Kerala Style Varutharacha Kozhi Curry Recipe:

Chicken curry, specifically a spicy and aromatic 'Varutharacha Kozhi Curry', is presented with a detailed recipe for a delightful meal accompaniment. The recipe outlines the preparation of this South Indian delicacy, emphasizing the roasting of coconut and spices to create a rich base. Key ingredients include chicken, coconut, shallots, various spice powders like coriander, chili, turmeric, and garam masala, along with onions, ginger-garlic paste, green chilies, and tomatoes. The cooking process involves roasting coconut and spices until brown, then grinding them into a paste, followed by sautéing onions and other aromatics before combining with the chicken and the ground spice paste. This traditional curry is perfect for serving with rice or other accompaniments.