ചൂടോടെ വിളമ്പാം അതീവ രുചികരമായ പ്രോൺസ് ബിരിയാണി; വെറൈറ്റി റെസിപ്പി
പ്രോൺസ് ബിരിയാണി 1. ഇടത്തരം ചെമ്മീൻ – ഒരു കിലോ 2. തൈര് അടിച്ചത് – ഒരു കപ്പ് മുളകുപൊടി – ഒരു ചെറിയ സ്പൂൺ ഉപ്പ് – പാകത്തിന് 3. ബസ്മതി അരി – 800 ഗ്രാം 4. എണ്ണ – 200 ഗ്രാം 5. സവാള – നാല് ഇടത്തരം, കനം കുറച്ചരിഞ്ഞത് വറ്റൽമുളക് – എട്ട് 6. തക്കാളി – രണ്ട്, പൊടിയായി അരിഞ്ഞത് മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ 7.

പ്രോൺസ് ബിരിയാണി
1. ഇടത്തരം ചെമ്മീൻ – ഒരു കിലോ
2. തൈര് അടിച്ചത് – ഒരു കപ്പ്
മുളകുപൊടി – ഒരു ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
3. ബസ്മതി അരി – 800 ഗ്രാം
4. എണ്ണ – 200 ഗ്രാം
5. സവാള – നാല് ഇടത്തരം, കനം കുറച്ചരിഞ്ഞത്
വറ്റൽമുളക് – എട്ട്
6. തക്കാളി – രണ്ട്, പൊടിയായി അരിഞ്ഞത്
മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ
7. ഏലയ്ക്ക – ആറ്
ഗ്രാമ്പൂ – ആറ്
കറുവാപ്പട്ട – ഒരിഞ്ചു കഷണം
ഉപ്പ് – പാകത്തിന്
പാകം െചയ്യുന്ന വിധം
∙ ചെമ്മീൻ വൃത്തിയാക്കി രണ്ടാമത്തെ ചേരുവ പുരട്ടി 15 മിനിറ്റ് വയ്ക്കുക.
∙ അരി കഴുകി 20 മിനിറ്റ് കുതിർത്ത ശേഷം ഊറ്റി മാറ്റിവയ്ക്കണം.
∙ ചുവടുകട്ടിയുള്ള പാത്രത്തിൽ എണ്ണ ചൂടാക്കി സവാളയും വറ്റൽമുളകും ചേർത്തു വഴറ്റുക.
∙ ഗോൾഡൻബ്രൗൺ നിറമാകുമ്പോൾ ത ക്കാളിയും മല്ലിപ്പൊടിയും ചേർത്തു വഴറ്റുക.
∙ എണ്ണ തെളിയുമ്പോൾ ഏഴാമത്തെ ചേരുവ മയത്തിൽ അരച്ചതു ചേർത്തിളക്കി നാല്–അഞ്ചു മിനിറ്റ് വഴറ്റുക.
∙ ഇതിലേക്ക് അരി ചേ ർത്ത് ഒന്ന്–രണ്ടു മിനിറ്റ് വറുത്ത ശേഷം തിളച്ച വെള്ളം ഒഴിക്കണം. അരിയുടെ ഒരിഞ്ചു മുക ളിൽ നിൽക്കുന്ന വിധം വേ ണം വെള്ളം ഒഴിക്കുവാൻ.
∙ അഞ്ചു മിനിറ്റ് വേവിച്ച ശേഷം പുരട്ടി വച്ചിരിക്കുന്ന ചെമ്മീൻ ചേർത്തിളക്കി യോജിപ്പിക്കണം.
∙ പാത്രം അടച്ച് ഇടത്തരം ചെറുതീയി ൽ വച്ചു കുറച്ചു സമയം വേവിച്ച ശേഷം ചെറുതീയിലാക്കി ഏകദേശം 10 മിനിറ്റ് വേവിക്കുക. ചോറും ചെമ്മീനും വെന്തു പാകമാകണം.
∙ ചൂടോടെ വിളമ്പാം.
ഫോട്ടോ : വിഷ്ണു നാരായണൻ, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത് : മെർലി എം. എൽദോ