ഒരു ചെറിയ സ്പൂണ്‍ എണ്ണ മതി, ഹെല്‍ത്തിയായ തവ ഗ്രില്‍ഡ് മത്തി റെഡി! Heart-Healthy Grilled Mackerel Recipe
ഒമോഗ ത്രീയുടെ കലവറയാണ് മത്തി. ആഴ്ചയില്‍ മൂന്നു തവണയെങ്കിലും മത്തി ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് ഹൃദയാരോഗ്യത്തിനു ഗുണം ചെയ്യും. തവ ഗ്രില്‍ഡ് മത്തി 1. മത്തി – ഒന്ന് 2. ഇഞ്ചി – ഒരു ചെറിയ കഷണം വെളുത്തുള്ളി – മൂന്ന് അല്ലി പച്ചക്കുരുമുളക് – ഒരു ചെറിയ സ്പൂൺ 3. നാരങ്ങാനീര് – ഒരു ചെറിയ സ്പൂണ്‍

ഒമോഗ ത്രീയുടെ കലവറയാണ് മത്തി. ആഴ്ചയില്‍ മൂന്നു തവണയെങ്കിലും മത്തി ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് ഹൃദയാരോഗ്യത്തിനു ഗുണം ചെയ്യും.
തവ ഗ്രില്‍ഡ് മത്തി
1. മത്തി – ഒന്ന്
2. ഇഞ്ചി – ഒരു ചെറിയ കഷണം
വെളുത്തുള്ളി – മൂന്ന് അല്ലി
പച്ചക്കുരുമുളക് – ഒരു ചെറിയ സ്പൂൺ
3. നാരങ്ങാനീര് – ഒരു ചെറിയ സ്പൂണ്‍
മഞ്ഞള്‍പ്പൊടി – കാല്‍ ചെറിയ സ്പൂണ്‍
ഉപ്പ് – പാകത്തിന്
4. എണ്ണ – ഒരു ചെറിയ സ്പൂണ്‍
പാകം ചെയ്യുന്ന വിധം
∙ മത്തി വെട്ടിക്കഴുകി വരഞ്ഞു വയ്ക്കുക.
∙ രണ്ടാമത്തെ ചേരുവ നന്നായി അരച്ചെടുക്കണം.
∙ ഈ അരപ്പിൽ മൂന്നാമത്തെ ചേരുവ ചേര്‍ത്തിളക്കുക. ഇതു മീനില്‍ പുരട്ടി ഒരു മണിക്കൂര്‍ വയ്ക്കുക.
∙ പാനില്‍ അല്‍പം എണ്ണ പുരട്ടി മീന്‍ വച്ച് ചെറുതീയില്‍ 10 മിനിറ്റ് അടച്ചു വച്ചു വേവിക്കുക.
∙ ഇനി അടപ്പുതുറന്നു വച്ച് ഓരോ വശവും 10 മിനിറ്റ് വേവിച്ചെടുക്കാം.
തയാറാക്കിയത്: മെര്‍ലി എം. എല്‍ദോ, ഫോട്ടോ : വിഷ്ണു നാരായണന്‍. പാചകക്കുറിപ്പുകള്‍ക്കു
കടപ്പാട്: പ്രിൻസി തോമസ്
ചീഫ് ഡയറ്റീഷൻ
രാജഗിരി ഹോസ്പിറ്റൽ, ആലുവ
എറണാകുളം. പാചകക്കുറിപ്പുകള്‍ക്കു വേണ്ടി
വിഭവങ്ങൾ തയാറാക്കിയതിനു കടപ്പാട്: സെബാസ്റ്റ്യൻ വർഗീസ്
എക്സിക്യൂട്ടീവ് ഷെഫ്
മൺസൂണ്‍ എംപ്രെസ്,
പാലാരിവട്ടം, കൊച്ചി.