ഹണി & ചിക്കൻ പാസ്ത സാലഡ്, ഇതാ വെറൈറ്റി റെസിപ്പി!
ആരോഗ്യകരമായി ഏറെ ഗുണങ്ങൾ പ്രദാനം ചെയ്യുന്നു എന്നത് കൊണ്ട് പച്ചക്കറികൾ നിറഞ്ഞ സാലഡുകൾ ഡോക്ടർമാരും നിർദ്ദേശിക്കുന്നു. സെലിബ്രിറ്റികള്‍ തടി കുറയ്ക്കുന്നത് സാലഡ് കഴിച്ചാണ് എന്നത് പരസ്യമായ രഹസ്യം തന്നെ. ഇതാ ഹണി & ചിക്കൻ പാസ്ത സാലഡ് ഉണ്ടാക്കാം

ആരോഗ്യകരമായി ഏറെ ഗുണങ്ങൾ പ്രദാനം ചെയ്യുന്നു എന്നത് കൊണ്ട് പച്ചക്കറികൾ നിറഞ്ഞ സാലഡുകൾ ഡോക്ടർമാരും നിർദ്ദേശിക്കുന്നു. സെലിബ്രിറ്റികള്‍ തടി കുറയ്ക്കുന്നത് സാലഡ് കഴിച്ചാണ് എന്നത് പരസ്യമായ രഹസ്യം തന്നെ. അത്താഴം ആരോഗ്യപ്രദമാക്കാന്‍ ഇതാ ഹണി & ചിക്കൻ പാസ്ത സാലഡ് ഉണ്ടാക്കാം...
ഹണി & ചിക്കൻ പാസ്ത സാലഡ്
1. ഫ്യൂസില്ലി പാസ്ത – 250 ഗ്രാം
2. ഒലിവ് ഓയിൽ – രണ്ടു വലിയ സ്പൂൺ
3. സവാള – ഒന്ന്, കനം കുറച്ചു നീളത്തിൽ അരിഞ്ഞത്
വെളുത്തുള്ളി – രണ്ട് അല്ലി, ചതച്ചത്
4. ചിക്കൻ ബ്രെസ്റ്റ്, എല്ലും തൊലിയും കളഞ്ഞു നീളത്തിൽ കനം കുറച്ചരിഞ്ഞത് – 400 ഗ്രാം
5. മസ്റ്റേർഡ് സോസ് – രണ്ടു വലിയ സ്പൂൺ
തേൻ – രണ്ടു വലിയ സ്പൂൺ
ഡ്രസ്സിങ്
6. ഒലിവ് ഓയില്‍ – മൂന്നു വലിയ സ്പൂൺ
വിനാഗിരി – ഒരു വലിയ സ്പൂൺ
പുതിനയിലയും ബേസിൽ ഇലയും (രാമതുളസിയില) – ഓരോ വലിയ സ്പൂൺ
ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്
7. സാലഡ് ഇലകൾ – ഒരു പിടി
ചെറി ടുമാറ്റോ – 175 ഗ്രാം, അരിഞ്ഞത്
8. പുതിനയില – അലങ്കരിക്കാൻ
പാകം െചയ്യുന്ന വിധം
∙ ഒരു വലിയ സോസ്പാനിൽ ഉപ്പിട്ട െവള്ളം തിളപ്പിച്ച് അ തിൽ പാസ്ത േചർത്തു 10–12 മിനിറ്റ് വേവിക്കുക.
∙ പാനിൽ ഒലിവ് ഓയിൽ ചൂടാക്കി സവാളയും വെളുത്തുള്ളിയും േചർത്ത് അഞ്ചു മിനിറ്റ് വഴറ്റിയ ശേഷം ചിക്കൻ േചർത്തു മൂന്നു നാലു മിനിറ്റ് തുടരെയിളക്കണം.
∙ അതിലേക്ക് അഞ്ചാമത്തെ േചരുവ േചർത്തു രണ്ടു മൂന്നു മിനിറ്റ് വേവിക്കുക. ചിക്കൻ നല്ല ഗോൾഡൻ ബ്രൗൺ നി റത്തിൽ ഒട്ടിപ്പിടിക്കുന്ന പരുവത്തിൽ ആയിരിക്കണം.
∙ ആറാമത്തെ േചരുവ ഒരു ബൗളിലാക്കി നന്നായി അടിച്ചു േയാജിപ്പിച്ചു ഡ്രസ്സിങ് തയാറാക്കുക.
∙ പാസ്ത വേവിച്ചത് ഊറ്റി വിളമ്പാനുള്ള പാത്രത്തിലാക്കുക. ഇതിനു മുകളിൽ തയാറാക്കിയ ഡ്രസ്സിങ് ഒഴിച്ചു മെല്ലേ കുടഞ്ഞു യോജിപ്പിക്കണം.
∙ ഇതിലേക്കു തയാറാക്കിയ ചിക്കൻ ചേർത്തിളക്കി ചൂ ടാറാൻ വയ്ക്കണം.
∙ ചൂടാറിയ ശേഷം ചെറി ടുമാറ്റോയും സാലഡ് ഇലകളും േചർത്തു മെല്ലേ യോജിപ്പിച്ച്, പുതിനയില കൊണ്ട് അലങ്കരിച്ചു വിളമ്പുക.