ഓണക്കാലം മധുരതരമാക്കാൻ 'പിടി'; സിമ്പിൾ റെസിപ്പി ഇതാ...
ഈ ഓണക്കാലത്ത് വിളമ്പാം മധുരം നാടൻ രുചിയിൽ. ഇനിയും പിടി തയാറാക്കാൻ അറിയാത്തവർക്കായി ഇതാ സിമ്പിൾ റെസിപ്പി... ചേരുവകൾ 1. പാലപ്പം പൊടി – അരക്കപ്പ് 2. വെള്ളം – ഒരു കപ്പ് എണ്ണ – ഒരു ചെറിയ സ്പൂൺ ഉപ്പ് – ഒരു നുള്ള് 3. തേങ്ങ ചുരണ്ടിയത് – ഒരു വലിയ സ്പൂൺ ജീരകം – ഒരു നുള്ള് 4.

ഈ ഓണക്കാലത്ത് വിളമ്പാം മധുരം നാടൻ രുചിയിൽ. ഇനിയും പിടി തയാറാക്കാൻ അറിയാത്തവർക്കായി ഇതാ സിമ്പിൾ റെസിപ്പി...
ചേരുവകൾ
1. പാലപ്പം പൊടി – അരക്കപ്പ്
2. വെള്ളം – ഒരു കപ്പ്
എണ്ണ – ഒരു ചെറിയ സ്പൂൺ
ഉപ്പ് – ഒരു നുള്ള്
3. തേങ്ങ ചുരണ്ടിയത് – ഒരു വലിയ സ്പൂൺ
ജീരകം – ഒരു നുള്ള്
4. കട്ടിത്തേങ്ങാപ്പാൽ – രണ്ടു കപ്പ്
പഞ്ചസാര – ഒരു കപ്പ്
5. അരിപ്പൊടി – ഒരു വലിയ സ്പൂൺ
വെള്ളം – അരക്കപ്പ്
6. ഏലയ്ക്ക പൊടിച്ചത് – കാൽ ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ അപ്പംപൊടി ഇടഞ്ഞു വയ്ക്കണം.
∙ രണ്ടാമത്തെ ചേരുവ യോജിപ്പിച്ചു തിളയ്ക്കുമ്പോൾ അതിലേക്ക് അപ്പംപൊടി അൽപം വീതം ചേർത്തു കട്ടയില്ലാതെ യോജിപ്പിച്ചു വാങ്ങുക. മയത്തിൽ കുഴച്ചു മാവു തയാറാക്കുക.
∙ തേങ്ങയും ജീരകവും ചേർത്തരച്ചതു മാവിൽ ചേർത്തു കുഴച്ചു ചെറിയ ഉരുളകളാക്കി വയ്ക്കണം.
∙ തേങ്ങാപ്പാലും പഞ്ചസാരയും യോജിപ്പിച്ച് അടുപ്പത്തു വച്ചു തിളയ്ക്കുമ്പോൾ തയാറാക്കി വച്ചിരിക്കുന്ന ഉരുളകൾ ചേർത്തിളക്കുക.
∙ ഇതിലേക്ക് അരിപ്പൊടി വെള്ളത്തിൽ കലക്കിയതു ചേർത്തിളക്കി കുറുക്കി വാങ്ങണം.
∙ വാങ്ങുന്നതിനു മുൻപ് ഏലയ്ക്കാപ്പൊടി ചേർത്തിളക്കുക.