ആരോഗ്യത്തിന് മൈക്രോഗ്രീൻസ് ടുമാറ്റോ സൂപ്പ്, പച്ചമാങ്ങാ ജ്യൂസ്; രുചിയൂറും രണ്ടു റെസിപ്പികൾ
മൈക്രോഗ്രീൻസ് ടുമാറ്റോ സൂപ്പ് 1. ഒലിവ് എണ്ണ – ഒരു വലിയ സ്പൂൺ വെണ്ണ – രണ്ടു വലിയ സ്പൂൺ 2. സവാള പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ 3. വെളുത്തുള്ളി – ഒന്ന്, അരിഞ്ഞത് പഴുത്ത തക്കാളി – നാല്, പൊടിയായി അരിഞ്ഞത് 4. മൈക്രോഗ്രീൻസ് – അരക്കപ്പ് + അലങ്കരിക്കാൻ 5. വെജിറ്റബിൾ സ്റ്റോക് – രണ്ടു

മൈക്രോഗ്രീൻസ് ടുമാറ്റോ സൂപ്പ്
1. ഒലിവ് എണ്ണ – ഒരു വലിയ സ്പൂൺ
വെണ്ണ – രണ്ടു വലിയ സ്പൂൺ
2. സവാള പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ
3. വെളുത്തുള്ളി – ഒന്ന്, അരിഞ്ഞത്
പഴുത്ത തക്കാളി – നാല്, പൊടിയായി അരിഞ്ഞത്
4. മൈക്രോഗ്രീൻസ് – അരക്കപ്പ് + അലങ്കരിക്കാൻ
5. വെജിറ്റബിൾ സ്റ്റോക് – രണ്ടു കപ്പ്
6. ഫ്രഷ് ക്രീം – കാൽ കപ്പ്
കുരുമുളകുപൊടി – പാകത്തിന്
ഉപ്പ് – പാകത്തിന്
പാകം ചെയ്യുന്ന വിധം
∙ ഒരു സോസ്പാനിൽ ഒലിവ് എണ്ണയും വെണ്ണയും ചൂടാക്കി സവാള കണ്ണാടിപ്പരുവമാകും വരെ വഴറ്റുക.
∙ ഇതിലേക്ക് വെളുത്തുള്ളിയും തക്കാളിയും ചേർത്തു നന്നായി വഴറ്റി ചൂടാറാൻ മാറ്റി വയ്ക്കുക.
∙ ചൂടാറിയശേഷം മൈക്രോഗ്രീൻസും ചേർത്ത് മിക്സിയില്‍ മയത്തിൽ അടിച്ചെടുക്കുക.
∙ ഈ മിശ്രിതം വീണ്ടും സോസ്പാനിലാക്കി വെജിറ്റബിൾ സ്റ്റോക് ചേർത്തു തിളപ്പിക്കുക.
∙ ഇതിലേക്ക് ഫ്രഷ് ക്രീമും കുരുമുളകുപൊടിയും ഉപ്പും ചേർത്തിളക്കി ചൂടോടെ വിളമ്പാം.
മൈക്രോഗ്രീൻ പച്ചമാങ്ങാ ജ്യൂസ്
1. പച്ചമാങ്ങാ – ഒന്ന്, തൊലി നീക്കി കഷണങ്ങളാക്കിയത്
മൈക്രോഗ്രീൻസ് – അരക്കപ്പ്
പുതിനയില – ആറ് – എട്ട് ഇല
ഇഞ്ചി – ഒരു ചെറിയ കഷണം
പഞ്ചസാര– ഒരു വലിയ സ്പൂൺ
ഐസ് പൊടിച്ചത് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
∙ എല്ലാ ചേരുവകളും യോജിപ്പിച്ച് മിക്സിയിൽ ഒരു മിനിറ്റ് അടിക്കുക.
∙ ഇത് അരിച്ചെടുത്ത് വിളമ്പാം.
വിവരങ്ങൾക്കു കടപ്പാട്: സോളി ജയിംസ്, ന്യൂട്രീഷനിസ്റ്റ്, കൊച്ചി. പാചകക്കുറിപ്പുകൾക്ക് കടപ്പാട്: വീണ അഖിൽ, തിരുവനന്തപുരം, ഷെറീന റഫീക്, മസ്കത്ത്.