മല്ലി മൈക്രോഗ്രീൻസ് സംഭാരവും മൈക്രോഗ്രീൻസ് സാലഡും; രണ്ടു ഹെൽത്തി വിഭവങ്ങൾ
വിത്തു മുളച്ച് രണ്ട് ഇലപരുവമായാൽ മൈക്രോഗ്രീൻസ്പാചകത്തിനു റെഡിയായി.മുളപ്പിക്കാൻ മണ്ണു പോലും വേണ്ട. ജീവിതശൈലിയുടെ ഭാഗമാക്കിയാൽ മൈക്രോഗ്രീൻസ് നൽകുന്ന പ്രതിരോധത്തിന്റെ പച്ചവേലി കടന്ന് രോഗങ്ങളും വരില്ല.മൈക്രോ ഗ്രീൻസ് രുചിയൂറും പാചക കുറിപ്പുകളും ഇതാ. മല്ലി മൈക്രോഗ്രീൻസ് സംഭാരം 1. തൈര് – ഒരു

വിത്തു മുളച്ച് രണ്ട് ഇല പരുവമായാൽ മൈക്രോഗ്രീൻസ് പാചകത്തിനു റെഡിയായി. മുളപ്പിക്കാൻ മണ്ണു പോലും വേണ്ട. ജീവിതശൈലിയുടെ ഭാഗമാക്കിയാൽ മൈക്രോഗ്രീൻസ് നൽകുന്ന പ്രതിരോധത്തിന്റെ പച്ചവേലി കടന്ന് രോഗങ്ങളും വരില്ല. മൈക്രോ ഗ്രീൻസ് രുചിയൂറും പാചക കുറിപ്പുകളും ഇതാ.
മല്ലി മൈക്രോഗ്രീൻസ് സംഭാരം
1. തൈര് – ഒരു കപ്പ്
മല്ലി മൈക്രോഗ്രീൻസ് – രണ്ടു വലിയ സ്പൂൺ
ചുവന്നുള്ളി – ഒന്ന്
കറിവേപ്പില – രണ്ട് ഇല
കാന്താരി മുളക് – ഒന്ന്
വെള്ളം – ഒരു കപ്പ്
ഉപ്പ് – പാകത്തിന്
തയാറാക്കുന്ന വിധം
∙ എല്ലാ ചേരുവകളും യോജിപ്പിച്ച് മിക്സിയിൽ അടിച്ചെടുക്കുക. തണുപ്പിച്ചോ അല്ലാതെയോ വിളമ്പാം.
മൈക്രോഗ്രീൻസ് സാലഡ്
1. മൈക്രോഗ്രീൻസ് – അരക്കപ്പ്
കാരറ്റ് – ഒന്ന്, തീപ്പെട്ടിക്കമ്പു വലുപ്പത്തിൽ
അരിഞ്ഞത്
ചോളം വേവിച്ചത് – കാൽ കപ്പ്
നിലക്കടല വറുത്തത് – രണ്ടു വലിയ സ്പൂൺ
ഉണക്കമുന്തിരി – ഒരു വലിയ സ്പൂൺ
2. ഒലിവ് എണ്ണ – ഒരു ചെറിയ സ്പൂൺ
വിനാഗിരി – ഒരു ചെറിയ സ്പൂൺ
കുരുമുളകുപൊടി – അര ചെറിയ സ്പൂൺ
ഗാർലിക് പൗഡർ – ഒരു നുള്ള്
തേൻ – ഒരു ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
തയാറാക്കുന്ന വിധം
∙ ഒന്നാമത്തെ ചേരുവ ഒരു ബൗളിലാക്കുക.
∙ രണ്ടാമത്തെ ചേരുവ യോജിപ്പിച്ചത് ഒന്നാമത്തെ ചേരുവയിൽ ചേർത്ത് മെല്ലേ കുടഞ്ഞു യോജിപ്പിക്കുക.