തനി നാടന്‍ രുചിയിലൊരു ചേന ഉള്ളി തീയല്‍, ഈസി റെസിപ്പി!
ചേന ഉള്ളി തീയല്‍ 1.തേങ്ങ - ഒന്ന്, ചുരണ്ടിയത് വറ്റല്‍മുളക് - 50 ഗ്രാം മല്ലി - 50 ഗ്രാം 2.വെളിച്ചെണ്ണ - 20 മില്ലി 3.ഇഞ്ചി പൊടിയായി അരിഞ്ഞത് - രണ്ടു ചെറിയ സ്പൂണ്‍ വെളുത്തുള്ളി അരിഞ്ഞത് - രണ്ടു ചെറിയ സ്പൂണ്‍ പച്ചമുളക് പൊടിയായി അരിഞ്ഞത് - ഒരു ചെറിയ സ്പൂണ്‍ 4.ചുവന്നുള്ളി - 100 ഗ്രാം,

ചേന ഉള്ളി തീയല്‍
1.തേങ്ങ - ഒന്ന്, ചുരണ്ടിയത്
വറ്റല്‍മുളക് - 50 ഗ്രാം
മല്ലി - 50 ഗ്രാം
2.വെളിച്ചെണ്ണ - 20 മില്ലി
3.ഇഞ്ചി പൊടിയായി അരിഞ്ഞത് - രണ്ടു ചെറിയ സ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത് - രണ്ടു ചെറിയ സ്പൂണ്‍
പച്ചമുളക് പൊടിയായി അരിഞ്ഞത് - ഒരു ചെറിയ സ്പൂണ്‍
4.ചുവന്നുള്ളി - 100 ഗ്രാം, ഓരോന്നും രണ്ടാക്കിയത്
ചേന - 100 ഗ്രാം, കഷണങ്ങളാക്കിയത്
5.മഞ്ഞള്‍പ്പൊടി - ഒരു ചെറിയ സ്പൂണ്‍
6.വാളന്‍പുളി - 10 ഗ്രാം, പിഴിഞ്ഞത്
ഉപ്പ് - പാകത്തിന്
പാകം ചെയ്യുന്ന വിധം
· ചുവടുകട്ടിയുള്ള പാനില്‍ ഒന്നാമത്തെ ചേരുവ എണ്ണയില്ലാതെ വറുക്കുക. ബ്രൗണ്‍നിറമായി തുടങ്ങുമ്പോള്‍ ചെറുതീയില്‍ വച്ചു കരുകരുപ്പാക്കണം.
· വറ്റല്‍മുളകു മാറ്റിയ ശേഷം തേങ്ങ മയത്തില്‍ അരച്ചു വയ്ക്കണം.
· വറ്റല്‍മുളകും വേറെ അരച്ചു മാറ്റി വയ്ക്കണം.
· കുഴിവുള്ള ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ഒന്നാമത്തെ ചേരുവ വഴറ്റണം. ഇതിലേക്കു ചുവന്നുള്ളിയും ചേനയും ചേര്‍ത്തു വളറ്റുക.
· വെള്ളം ഇറങ്ങുമ്പോള്‍ മഞ്ഞള്‍പ്പൊടി ചേര്‍ക്കണം.
· ഇതിലേക്ക് മുളക് അരച്ചതും പുളി പിഴിഞ്ഞതും ഉപ്പും ചേര്‍ത്തു വേവിക്കുക. വെന്ത ശേഷം തേങ്ങ വറുത്തരച്ചതു ചേര്‍ത്തു തിളപ്പിക്കണം.
· ചാറ് വറ്റി കുറുകുമ്പോള്‍ ഉപ്പ് പാകത്തിനാക്കി വാങ്ങാം.