ചപ്പാത്തിക്കും പൊറോട്ടയ്ക്കുമൊപ്പം വിളമ്പാം മീൻ മപ്പാസ്, ഈസി റെസിപ്പി!
മീൻ മപ്പാസ് 1.മീൻ കഷണങ്ങൾ – അരക്കിലോ 2.വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ 3.സവാള – ഒരു വലുത്. നീളത്തിൽ അരിഞ്ഞത് പച്ചമുളക് – ആറ്, അറ്റം പിളർന്നത് കറിവേപ്പില – ഒരു തണ്ട് 4.ഇഞ്ചി – അരയിഞ്ചു കഷണം ചുവന്നുള്ളി – എട്ട് വെളുത്തുള്ളി – ആറ് അല്ലി 5.തക്കാളി – ഒന്ന്, നീളത്തിൽ ആറു

മീൻ മപ്പാസ്
1.മീൻ കഷണങ്ങൾ – അരക്കിലോ
2.വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ
3.സവാള – ഒരു വലുത്. നീളത്തിൽ അരിഞ്ഞത്
പച്ചമുളക് – ആറ്, അറ്റം പിളർന്നത്
കറിവേപ്പില – ഒരു തണ്ട്
4.ഇഞ്ചി – അരയിഞ്ചു കഷണം
ചുവന്നുള്ളി – എട്ട്
വെളുത്തുള്ളി – ആറ് അല്ലി
5.തക്കാളി – ഒന്ന്, നീളത്തിൽ ആറു കഷണങ്ങളാക്കിയത്
6.ഇറച്ചിമസാലപ്പൊടി – രണ്ടു വലിയ സ്പൂൺ
ഉപ്പ് – പാകത്തിന്
7.വിനാഗിരി – ഒരു ചെറിയ സ്പൂൺ അല്ലെങ്കിൽ
കുടംപുളി – ഒരു ചുള
8.ഒരു കപ്പ് തേങ്ങ ചുണ്ടി പിഴിഞ്ഞെടുത്ത
ഒന്നാം പാൽ – അരക്കപ്പ്‍
രണ്ടാം പാൽ – അരക്കപ്പ്
9.വനസ്പതി – ഒരു ചെറിയ സ്പൂൺ
10.ചുവന്നുള്ളി – രണ്ട്
കറിവേപ്പില – ഒരു തണ്ട്
പാകം ചെയ്യുന്ന വിധം
∙മീൻ നന്നായി കഴുകി വൃത്തിയാക്കി വയ്ക്കുക.
∙ഒരു പരന്ന കറിച്ചട്ടി അടുപ്പിൽ വച്ച് എണ്ണ ഒഴിച്ചു ചൂടാകുമ്പോൾ സവാളയും പച്ചമുളകും അരിഞ്ഞതും കറിവേപ്പിലയും ചേർത്തു നന്നായി വഴറ്റുക.
∙വഴന്നു വരുമ്പോൾ ഇഞ്ചി, ചുവന്നുള്ളി, വെളുത്തുള്ളി എന്നിവ മയത്തിൽ അരച്ചതു ചേർത്തു നന്നായി വഴറ്റണം.
∙പച്ചമണം മാറുമ്പോൾ തക്കാളി ചേർത്തു വഴറ്റുക.
∙തീ കുറച്ചുവച്ചശേഷം മസാലപ്പൊടിയും ഉപ്പും ചേർത്തു നന്നായി വഴറ്റി വിനാഗിരിയോ കുടംപുളിയോ ചേർത്തിളക്കുക.
∙ഇതിൽ വൃത്തിയാക്കിയ മീൻ കഷണങ്ങൾ ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക.
∙ഇതിലേക്കു രണ്ടാം പാൽ ചേർത്തു തിളപ്പിക്കുക.
∙മീന്‍ വെന്തു ചാറു കുറുകി വരുമ്പോൾ ഒന്നാം പാൽ ചേർത്തിളക്കി തിള വരുമ്പോൾ അടുപ്പിൽ നിന്നു വാങ്ങി വയ്ക്കുക.
∙വനസ്പതി ചൂടാക്കി ചുവന്നുള്ളി അരിഞ്ഞതും കറിവേപ്പിലയും മൂപ്പിച്ചു കറിയിൽ ചേർത്തിളക്കുക.
∙ചോറ്, ചപ്പാത്തി, പൊറോട്ട, റൊട്ടി എന്നിവയ്ക്കൊപ്പം വിളമ്പാം.