ചോറിനും ചപ്പാത്തിക്കും ഒപ്പം രുചിയൂറും കറിവേപ്പില ചിക്കൻ, ഈസി റെസിപ്പി ഇതാ!

കറിവേപ്പില ചിക്കൻ 1.ചിക്കൻ – ഒരു കിലോ 2.ഇഞ്ചി – ഒരിഞ്ചു കഷണം വെളുത്തുള്ളി – ഒരു കുടം പച്ചമുളക് – പത്ത് കറിവേപ്പില – 10 തണ്ട് വറ്റൽമുളക് – മൂന്ന് ചുവന്നുള്ളി – ഒരു കപ്പ് 3.ഉപ്പ് – പാകത്തിന് മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ പെരുംജീരകംപൊടി – ഒരു ചെറിയ

കറിവേപ്പില ചിക്കൻ
1.ചിക്കൻ – ഒരു കിലോ
2.ഇഞ്ചി – ഒരിഞ്ചു കഷണം
വെളുത്തുള്ളി – ഒരു കുടം
പച്ചമുളക് – പത്ത്
കറിവേപ്പില – 10 തണ്ട്
വറ്റൽമുളക് – മൂന്ന്
ചുവന്നുള്ളി – ഒരു കപ്പ്
3.ഉപ്പ് – പാകത്തിന്
മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ
പെരുംജീരകംപൊടി – ഒരു ചെറിയ സ്പൂൺ
4.എണ്ണ – പാകത്തിന്
5.ചുവന്നുള്ളി, അരിഞ്ഞത് – ഒരു കപ്പ്
6.കറിവേപ്പില – രണ്ടു തണ്ട്
പാകം ചെയ്യുന്ന വിധം
∙ചിക്കൻ വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി മുറിച്ചു വയ്ക്കുക.
∙രണ്ടാമത്തെ ചേരുവ ചതച്ച് എടുക്കണം.
∙ഒരു വലിയ ബൗളിൽ ചിക്കനും ചതച്ചു വച്ചിരിക്കുന്ന ചേരുവകളും മൂന്നാമത്തെ ചേരുവയും ചേർത്തു നന്നായി യോജിപ്പിച്ച് അര മണിക്കൂർ വയ്ക്കുക.
∙ഇത് ഒരു ചീനച്ചട്ടിയിലാക്കി അൽപം വെള്ളം ഒഴിച്ച് വേവിക്കുക.
∙മുക്കാൽ വേവാകുമ്പോൾ തീ അണയ്ക്കുക.
∙മറ്റൊരു പാനിൽ എണ്ണ ചൂടാക്കി ചുവന്നുള്ളി വഴറ്റമം.
∙ഗോൾഡൻ നിറമാകുമ്പോൾ കറിവേപ്പില ചേർത്തു മൂപ്പിക്കുക.
∙ഇതിലേക്ക് ചിക്കൻ കഷണങ്ങളും ചേർത്തു വറുത്തെടുക്കുക.