അപ്പത്തിനും ബ്രെഡിനും ഒപ്പം വിളമ്പാൻ ചിക്കൻ മപ്പാസ്!
ചിക്കൻ മപ്പാസ് 1.ചിക്കൻ – അരക്കിലോ 2.മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ മുളകുപൊടി – ഒന്നര ചെറിയ സ്പൂൺ ഉപ്പ് – പാകത്തിന് 3.വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ 4.പെരുംജീരകം – കാൽ ചെറിയ സ്പൂൺ 5.കറുവാപ്പട്ട – അരയിഞ്ചു കഷണം ഗ്രാമ്പൂ – നാല് ഏലയ്ക്ക – മൂന്ന് 6.ചുവന്നുള്ളി – അരക്കപ്പ് 7.ഇഞ്ചി

ചിക്കൻ മപ്പാസ്
1.ചിക്കൻ – അരക്കിലോ
2.മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
മുളകുപൊടി – ഒന്നര ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
3.വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ
4.പെരുംജീരകം – കാൽ ചെറിയ സ്പൂൺ
5.കറുവാപ്പട്ട – അരയിഞ്ചു കഷണം
ഗ്രാമ്പൂ – നാല്
ഏലയ്ക്ക – മൂന്ന്
6.ചുവന്നുള്ളി – അരക്കപ്പ്
7.ഇഞ്ചി വെളുത്തുള്ളി പേസ്‌റ്റ് – രണ്ടു ചെറിയ സ്പൂൺ
8.ചിക്കൻ മസാല – ഒന്നര വലിയ സ്പൂൺ
9.തേങ്ങാപ്പാൽ – ഒരു കപ്പ്
10.വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ
കടുക് – ഒരു ചെറിയ സ്പൂൺ
ചുവന്നുള്ളി – അഞ്ച്, അരിഞ്ഞത്
കറിവേപ്പില – ഒരു തണ്ട്
പാകം ചെയ്യുന്ന വിധം
ചിക്കൻ കഴുകി വൃത്തിയാക്കി കഷണങ്ങളാക്കി വയ്ക്കുക.
∙ഇതിലേക്ക് രണ്ടാമത്തെ ചേരുവയും അൽപം വെള്ളവും ചേർത്തു നന്നായി യോജിപ്പിച്ചു വയ്ക്കുക.
∙പാനിൽ എണ്ണ ചൂടാക്കി പെരുംജീരകം പൊട്ടിക്കുക.
∙ഇതിലേക്ക് അഞ്ചാമത്തെ ചേരുവ ചേർത്ത് വഴറ്റണം.
∙ശേഷം ചുവന്നുള്ളി ചേർത്ത് വഴറ്റണം.
∙വഴന്നു വരുമ്പോൾ ഇഞ്ചി വെളുത്തുള്ളി പേസ്‌റ്റ് ചേർത്ത് വഴറ്റണം.
∙പച്ചമണം മാറുമ്പോൾ ചിക്കൻ മസാല ചേർത്തു വഴറ്റുക.
∙ഇതിലേക്ക് ചിക്കനും പാകത്തിനു വെള്ളവും ചേർത്തിളക്കി മൂടി വച്ചു വേവിക്കുക.
∙മുക്കാൽ വേവാകുമ്പോൾ പകുതി തേങ്ങാപ്പാൽ ചേർത്തു തിളപ്പിക്കുക.
∙ബാക്കിയുള്ള തേങ്ങാപ്പാലുകൂടി ചേർത്ത് പത്താമത്തെ ചേരുവ താളിച്ചു വിളമ്പാം.