മട്ടൻ ഉരുട്ടി എണ്ണയിൽ വറുത്ത്... ഈ വിഭവം സ്നാക്സ് ആയി വിളമ്പാം, കറിയാക്കി മാറ്റാം
മട്ടൻ കഴിക്കുന്നത് ആരോഗ്യകരമാണെന്നതിൽ ത ർക്കമില്ല. പ്രോട്ടീനൊപ്പം സിങ്ക്, അയൺ തുടങ്ങിയ മിനറൽസും ധാരാളം അടങ്ങിയ മട്ടൻ കുട്ടികൾക്കും വളരെ നല്ലതാണ്. കറി വച്ചാലും ഉലർത്തിയാലും കഴിക്കാൻ മടിക്കുന്നവർ പോലും മട്ടനു പിന്നാലെ പാട്ടും പാടി വരുന്ന വിഭവമാണ് മീറ്റ് ബോൾസ്. കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് എളുപ്പത്തിൽ

മട്ടൻ കഴിക്കുന്നത് ആരോഗ്യകരമാണെന്നതിൽ ത ർക്കമില്ല. പ്രോട്ടീനൊപ്പം സിങ്ക്, അയൺ തുടങ്ങിയ മിനറൽസും ധാരാളം അടങ്ങിയ മട്ടൻ കുട്ടികൾക്കും വളരെ നല്ലതാണ്.
കറി വച്ചാലും ഉലർത്തിയാലും കഴിക്കാൻ മടിക്കുന്നവർ പോലും മട്ടനു പിന്നാലെ പാട്ടും പാടി വരുന്ന വിഭവമാണ് മീറ്റ് ബോൾസ്. കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് എളുപ്പത്തിൽ തയാറാക്കാവുന്ന മീറ്റ് ബോൾസ് റെസിപ്പിയാണിത്.
ലഘുഭക്ഷണമായി വിളമ്പാവുന്ന ഇവ, ഗ്രേവി തയാറാക്കിയതിൽ ചേർത്ത് മീറ്റ് ബോൾ കറിയാക്കി മാറ്റാം. ചപ്പാത്തിക്കോ വീറ്റ് പൊറോട്ടയ്ക്കോ ചോറിനൊപ്പമോ ഒപ്പം കഴിക്കുകയുമാകാം.
മീറ്റ് ബോൾസ്
മട്ടൺ – 500 ഗ്രാം, തൈര് – 50 മില്ലി, സവാള – രണ്ട് പൊടിയായി അരിഞ്ഞത്, കുരുമുളകു പൊടി – പാകത്തിന്, മുട്ട – ഒന്ന്, മല്ലിയില – ഒരു പിടി അരിഞ്ഞത്, ഉപ്പ് – പാകത്തിന്, എണ്ണ – 200 മില്ലി
പാകം ചെയ്യുന്ന വിധം
∙ മട്ടൺ കൊത്തിയരിഞ്ഞ് തൈരും ചേർത്ത് ഒരു മണിക്കൂർ മാറ്റി വയ്ക്കുക.
∙ സവാള, കുരുമുളകുപൊടി, മുട്ട, മല്ലിയില, ഉപ്പ് എന്നിവ മട്ടൺ മിശ്രിതത്തിലേക്ക് ചേർത്ത് യോജിപ്പിക്കുക.
∙ ചെറിയ ബോളുകളാക്കി ചൂടായ എണ്ണയിൽ വറുത്തു കോരുക.
കടപ്പാട്: ഡോ. അനിത മോഹൻ, ഫോർമർ സ്റ്റേറ്റ് നൂട്രീഷൻ, പ്രോഗ്രാം ഓഫിസർ, ഡയറക്റ്ററേറ്റ് ഓഫ് ഹെൽത് സർവീസസ്