കൊതിപ്പിക്കും രുചിയിൽ തയാറാക്കാം ആന്ധ്ര സ്‌റ്റൈൽ ചിക്കൻ ഫ്രൈ, ഈസി റെസിപ്പി!
ആന്ധ്ര സ്‌റ്റൈൽ ചിക്കൻ ഫ്രൈ 1.ചിക്കൻ – ഒരു കിലോ 2.ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – ഒരു വലിയ സ്പൂൺ കാശ്മീരി മുളകുപൊടി – ഒരു വലിയ സ്പൂൺ ഉപ്പ് – മുക്കാൽ ചെറിയ സ്പൂൺ മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ 3.ഗ്രാമ്പൂ – അഞ്ച് കറുവാപ്പട്ട – രണ്ടു ചെറിയ കഷണം കുരുമുളക് – അര വലിയ സ്പൂൺ വറ്റൽമുളക് –

ആന്ധ്ര സ്‌റ്റൈൽ ചിക്കൻ ഫ്രൈ
1.ചിക്കൻ – ഒരു കിലോ
2.ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – ഒരു വലിയ സ്പൂൺ
കാശ്മീരി മുളകുപൊടി – ഒരു വലിയ സ്പൂൺ
ഉപ്പ് – മുക്കാൽ ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
3.ഗ്രാമ്പൂ – അഞ്ച്
കറുവാപ്പട്ട – രണ്ടു ചെറിയ കഷണം
കുരുമുളക് – അര വലിയ സ്പൂൺ
വറ്റൽമുളക് – 5–7
ജീരകം – ഒരു ചെറിയ സ്പൂൺ
പെരുംജീരകം – അര വലിയ സ്പൂൺ
മല്ലി – ഒരു വലിയ സ്പൂൺ
4.വെളിച്ചെണ്ണ – മൂന്നു വലിയ സ്പൂൺ
5.കറിവേപ്പില – രണ്ടു തണ്ട്
6.സവാള – മൂന്ന്, പൊടിയായി അരിഞ്ഞത്
ഉപ്പ് – മുക്കാൽ ചെറിയ സ്പൂൺ
7.മല്ലിയില – ഒരു പിടി
പാകം ചെയ്യുന്ന വിധം
∙ചിക്കൻ ചെറിയ കഷണങ്ങളാക്കി കഴുകി വൃത്തിയാക്കി വയ്ക്കുക.
∙ഇതിലേക്ക് രണ്ടാമത്തെ ചേരുവ ചേർത്തു നന്നായി യോജിപ്പിച്ച് ഒരു മണിക്കൂർ മാറ്റി വയ്ക്കണം.
∙പാൻ ചൂടാക്കി മൂന്നാമത്തെ ചേരുവ ചേർത്തു വറുത്തു പൊടിച്ചു വയ്ക്കണം.
∙പാനിൽ വെളിച്ചെണ്ണ ചൂടാക്കി കറിവേപ്പില വഴറ്റുക.
∙ഇതിലേക്ക് ആറാമത്തെ ചേരുവ ചേർത്തു വഴറ്റണം.
∙സവാള വഴന്നു വരുമ്പോൾ ചിക്കൻ ചേർത്തു വഴറ്റി മൂടി വച്ചു വേവിക്കുക.
∙മുക്കാൽ വേവാകുമ്പോൾ പൊടിച്ചു വച്ച മസാലയും ചേർത്തു വഴറ്റി വരട്ടിയെടുക്കുക.
∙മല്ലിയില ചേർത്തിളക്കി വിളമ്പാം.