ഈസി ബീഫ് കറി; റോസ്റ്റ് ചെയ്ത ഉരുളക്കിഴങ്ങ്, ബ്രോക്ക്‌ലി എന്നിവയ്ക്കൊപ്പം വിളമ്പാം...
1. ബീഫ് – ഒരു കിലോ, ഒറ്റക്കഷണമായി എടുക്കണം 2. വറ്റൽമുളകു ചതച്ചത് – മൂന്നു ചെറിയ സ്പൂൺ കശ്മീരി മുളകുപൊടി – ഒന്നര ചെറിയ സ്പൂൺ മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ കുരുമുളകു ചതച്ചത് – ഒരു ചെറിയ സ്പൂൺ ജീരകം – ഒരു ചെറിയ സ്പൂൺ പെരുംജീരകം – ഒരു വലിയ സ്പൂൺ കറുവാപ്പട്ട – രണ്ടു കഷണം ഏലയ്ക്ക, ഗ്രാമ്പൂ

1. ബീഫ് – ഒരു കിലോ, ഒറ്റക്കഷണമായി എടുക്കണം
2. വറ്റൽമുളകു ചതച്ചത് – മൂന്നു ചെറിയ സ്പൂൺ
കശ്മീരി മുളകുപൊടി – ഒന്നര ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
കുരുമുളകു ചതച്ചത് – ഒരു ചെറിയ സ്പൂൺ
ജീരകം – ഒരു ചെറിയ സ്പൂൺ
പെരുംജീരകം – ഒരു വലിയ സ്പൂൺ
കറുവാപ്പട്ട – രണ്ടു കഷണം
ഏലയ്ക്ക, ഗ്രാമ്പൂ – മൂന്നു വീതം
ജാതിപത്രി – ഒന്ന്
തക്കോലം – ഒന്ന്
3. വിനാഗിരി – കാൽ കപ്പ്
4. വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ
5. സവാള – രണ്ട്, പൊടിയായി അരിഞ്ഞത്
ചുവന്നുള്ളി അരിഞ്ഞത് – ഒരു കപ്പ്
കറിവേപ്പില – പാകത്തിന്
പച്ചമുളക് – മൂന്ന്
6. ഉപ്പ് – പാകത്തിന്
പഞ്ചസാര – ഒരു നുള്ള്
പാകം െചയ്യുന്ന വിധം
∙ ബീഫ് ഒറ്റക്കഷണമായി തന്നെ കഴുകി വൃത്തിയാക്കി വയ്ക്കണം.
∙ രണ്ടാമത്തെ ചേരുവ 10 മിനിറ്റ് വിനാഗിരിയിൽ കുതിർത്ത ശേഷം അരച്ചു വയ്ക്കണം.
∙ ഈ അരപ്പിന്റെ പകുതി ബീഫിൽ പുരട്ടി വയ്ക്കുക.
∙ അൽപം എണ്ണ ചൂടാക്കി ബീഫ് കഷണം മുഴുവനോടെ ചേർത്ത് ബ്രൗൺ ആക്കിയെടുക്കണം.
∙ പാനിൽ എണ്ണ ചൂടാക്കി അഞ്ചാമത്തെ ചേരുവ ചേർത്തു വഴറ്റിയ ശേഷം മാറ്റി വച്ചിരിക്കുന്ന അരപ്പും ഉപ്പും പഞ്ചസാരയും ചേർത്തു വഴറ്റണം.
∙ ഇതിലേക്കു ബീഫ് കഷണവും ചേർത്തിളക്കിയ ശേഷം കുക്കറിലാക്കി വേവിക്കണം.
∙ പ്രഷർ പോയ ശേഷം കുക്കർ തുറന്ന് ബീഫ് കഷണം എടുത്തു മാറ്റണം. ഗ്രേവി െചറുതീയിൽ വച്ചു തിളപ്പിച്ചു വാങ്ങുക.
∙ വേവിച്ച ബീഫ് കഷണം സ്ലൈസ് ചെയ്ത് ഗ്രേവിയിൽ തിരികെ വയ്ക്കുക.
∙ റോസ്റ്റ് ചെയ്ത ഉരുളക്കിഴങ്ങ്, കാരറ്റ്, ബ്രോക്ക്‌ലി എന്നിവയ്ക്കൊപ്പം വിളമ്പാം.