ആരോഗ്യകരമായി ശരീരഭാരം കുറയ്ക്കണോ, ഇതു ശീലമാക്കൂ!
ആരോഗ്യത്തിനും സൗന്ദര്യത്തിനും ചിയ സീഡ്സ് വളരെ നല്ലതാണ്. ശരീരഭാരം കുറയ്ക്കുന്നതിനും ഇവ ഉപയോഗിക്കുന്നു. അതിനൊപ്പം ഈന്തപ്പഴവും ഓട്സും കൂടി ചേരുമ്പോൾ ഫലം ഇരട്ടിയാണ്. ഇതാ അങ്ങനെ ഒരു ഈസി ടേസ്‌റ്റി റെസിപ്പി.. ചിയ ചോക്കോ പുഡിങ് 1.ഈന്തപ്പഴം – മൂന്ന് 2.തണുത്ത പാൽ – ഒരു കപ്പ് 3.ഏത്തപ്പഴം – ഒന്ന്,

ചിയ ചോക്കോ പുഡിങ്
1.ഈന്തപ്പഴം – മൂന്ന്
2.തണുത്ത പാൽ – ഒരു കപ്പ്
3.ഏത്തപ്പഴം – ഒന്ന്, വട്ടത്തിൽ അരിഞ്ഞത്
പീനട്ട് ബട്ടർ – രണ്ടു വലിയ സ്പൂൺ
കൊക്കോ പൗഡർ – രണ്ടു വലിയ സ്പൂൺ
ഓട്സ് – രണ്ടു വലിയ സ്പൂൺ
4.ചിയ സീഡ്സ് – രണ്ടു–മൂന്നു വലി സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ഈന്തപ്പഴം കുരു കളഞ്ഞു കാല്‍ കപ്പ് പാലിൽ അരമണിക്കൂർ കുതിർത്തു വയ്ക്കുക.
∙ബ്ലെൻഡറിൽ മൂന്നാമത്തെ ചേരുവയും കുതിർത്ത ഈന്തപ്പഴവും ചേർത്തു നന്നായി അടിച്ചു യോജിപ്പിക്കുക.
∙ഇതൊരു ബൗളിലാക്കി ചിയ സീഡ്സ് ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക.
∙നാലു മണിക്കൂർ ഫ്രിഡ്ജിൽ വച്ചു തണുപ്പിച്ചതിനു ശേഷം വിളമ്പാം.