അമ്മായീസ് ഫിത്തൂസ്; മുത്തശ്ശി കൊച്ചുമക്കൾക്കു വിളമ്പുന്ന സൂപ്പര്‍ വിഭവം
അമ്മ വിളമ്പുന്നതിലും സ്നേഹത്തോടെ വിളമ്പുന്ന ആരെങ്കിലുമുണ്ടോ? മുത്തശ്ശിമാരുള്ള എല്ലാവരും പറയും മുത്തശ്ശിയുണ്ടെന്ന്. അവര്‍ ഏറ്റവും സ്നേഹത്തോടെ വിളമ്പിക്കൊടുക്കുന്നത് കൊച്ചുമക്കൾക്കായിരിക്കും. അതുകൊണ്ടുതന്നെ മുത്തശ്ശി കൊച്ചുമക്കൾക്കു വിളമ്പുന്ന സൂപ്പര്‍ വിഭവം ഇതാ... അമ്മായീസ് ഫിത്തൂസ് 1. കാരറ്റ്,

അമ്മ വിളമ്പുന്നതിലും സ്നേഹത്തോടെ വിളമ്പുന്ന ആരെങ്കിലുമുണ്ടോ? മുത്തശ്ശിമാരുള്ള എല്ലാവരും പറയും മുത്തശ്ശിയുണ്ടെന്ന്. അവര്‍ ഏറ്റവും സ്നേഹത്തോടെ വിളമ്പിക്കൊടുക്കുന്നത് കൊച്ചുമക്കൾക്കായിരിക്കും. അതുകൊണ്ടുതന്നെ മുത്തശ്ശി കൊച്ചുമക്കൾക്കു വിളമ്പുന്ന സൂപ്പര്‍ വിഭവം ഇതാ...
അമ്മായീസ് ഫിത്തൂസ്
1. കാരറ്റ്, ബീൻസ്, ഗ്രീൻപീസ്, കോളിഫ്ളവർ തുടങ്ങി ഇഷ്ടമുള്ള പച്ചക്കറികൾ ചെറിയ കഷണങ്ങളാക്കിയത് – ഒരു കപ്പ്
2. എണ്ണ – പാകത്തിന്
3. ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്
4. കട്ടിത്തേങ്ങാപ്പാൽ – ഒരു കപ്പ്
5. ബ്രെഡ് – ആറു സ്ലൈസ്
6. വെണ്ണ – പാകത്തിന്
7. മുട്ട – ഒന്ന്, പുഴുങ്ങിയത്
ചീസ് ഗ്രേറ്റ് ചെയ്തത് – പാകത്തിന്
പാകം ചെയ്യുന്ന വിധം
∙ ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു വയ്ക്കുക.
∙ പാനില്‍ എണ്ണ ചൂടാക്കി പച്ചക്കറികളും പാകത്തിനുപ്പും കുരുമുളകു പൊടിയും ചേർത്തു വഴറ്റണം.
∙ നന്നായി വെന്തശേഷം കട്ടിത്തേങ്ങാപ്പാൽ ചേർത്തു ചൂ ടാക്കി വാങ്ങുക.
∙ ബ്രെഡ് ഓരോന്നായി എടുത്തു ടോസ്റ്റ് ചെയ്ത് ഒരു വശത്തു വെണ്ണ പുരട്ടി ഒന്നിനു മുകളിൽ ഒന്നായി അടുക്കി വയ്ക്കണം.
∙ ഇതിനു മുകളിലേക്കു പച്ചക്കറി മിശ്രിതം ഒഴിച്ചു മുകളിൽ മുട്ട പുഴുങ്ങിയതു ഗ്രേറ്റ് ചെയ്തതും ചീസ് ഗ്രേറ്റ് ചെയ്തതും വിതറി വിളമ്പാം.
കടപ്പാട്: ഫിലോ നിക്കോളാസ്, കാഞ്ഞിരപ്പള്ളി