കാപ്സിക്കം ഹെല്ത്തിയാണ്, ഇങ്ങനെ തയാറാക്കി നോക്കൂ... മൂന്നു റെസിപ്പികള്
ബെൽപെപ്പർ വെർമിസെല്ലി 1. റൈസ് വെർമിസെല്ലി – രണ്ടു കപ്പ് 2. എണ്ണ – മൂന്നു വലിയ സ്പൂൺ 3. കടുക് – ഒരു ചെറിയ സ്പൂൺ 4. സവാള അരിഞ്ഞത് – അരക്കപ്പ് പച്ചമുളക് – ഒരു ഇടത്തരം, പൊടിയായി അരിഞ്ഞത് ഇഞ്ചി, നീളത്തിൽ അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ 5. കാപ്സിക്കം, നീളത്തിൽ അരിഞ്ഞത് – കാൽ കപ്പ് കാരറ്റ്
ബെൽപെപ്പർ വെർമിസെല്ലി 1. റൈസ് വെർമിസെല്ലി – രണ്ടു കപ്പ് 2. എണ്ണ – മൂന്നു വലിയ സ്പൂൺ 3. കടുക് – ഒരു ചെറിയ സ്പൂൺ 4. സവാള അരിഞ്ഞത് – അരക്കപ്പ് പച്ചമുളക് – ഒരു ഇടത്തരം, പൊടിയായി അരിഞ്ഞത് ഇഞ്ചി, നീളത്തിൽ അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ 5. കാപ്സിക്കം, നീളത്തിൽ അരിഞ്ഞത് – കാൽ കപ്പ് കാരറ്റ്
ബെൽപെപ്പർ വെർമിസെല്ലി 1. റൈസ് വെർമിസെല്ലി – രണ്ടു കപ്പ് 2. എണ്ണ – മൂന്നു വലിയ സ്പൂൺ 3. കടുക് – ഒരു ചെറിയ സ്പൂൺ 4. സവാള അരിഞ്ഞത് – അരക്കപ്പ് പച്ചമുളക് – ഒരു ഇടത്തരം, പൊടിയായി അരിഞ്ഞത് ഇഞ്ചി, നീളത്തിൽ അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ 5. കാപ്സിക്കം, നീളത്തിൽ അരിഞ്ഞത് – കാൽ കപ്പ് കാരറ്റ്
ബെൽപെപ്പർ വെർമിസെല്ലി
1. റൈസ് വെർമിസെല്ലി – രണ്ടു കപ്പ്
2. എണ്ണ – മൂന്നു വലിയ സ്പൂൺ
3. കടുക് – ഒരു ചെറിയ സ്പൂൺ
4. സവാള അരിഞ്ഞത് – അരക്കപ്പ്
പച്ചമുളക് – ഒരു ഇടത്തരം, പൊടിയായി അരിഞ്ഞത്
ഇഞ്ചി, നീളത്തിൽ അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ
5. കാപ്സിക്കം, നീളത്തിൽ അരിഞ്ഞത് – കാൽ കപ്പ്
കാരറ്റ് അരിഞ്ഞത് – കാൽ കപ്പ്
മഞ്ഞ കാപ്സിക്കം, നീളത്തിൽ അരിഞ്ഞത് – കാൽ കപ്പ്
ചുവപ്പു കാപ്സിക്കം, നീളത്തിൽ അരിഞ്ഞത് – കാൽ കപ്പ്
6. ഉപ്പ് – പാകത്തിന്
മല്ലിയില – ഒരു വലിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ റൈസ് വെർമിസെല്ലി പായ്ക്കറ്റിൽ പറഞ്ഞിരിക്കുന്ന പോലെ വേവിച്ചു വെള്ളം ഊറ്റി മാറ്റി വയ്ക്കുക.
∙ പാനിൽ എണ്ണ ചൂടാക്കി കടുകു പൊട്ടിച്ചു നാലാമത്തെ ചേരുവ ചേർത്തു വഴറ്റുക.
∙ സവാള വഴന്നു കണ്ണാടി പോലെയാകുമ്പോ ൾ അഞ്ചാമത്തെ ചേരുവ ചേർത്തു കരുകരുപ്പു മാറാതെ വഴറ്റുക.
∙ ഇതിൽ ആറാമത്തെ ചേരുവ ചേർത്തു ന ന്നായി യോജിപ്പിച്ച ശേഷം വെർമിസെല്ലി ചേ ർത്തിളക്കി യോജിപ്പിക്കുക. മൂടി വച്ച് ഒന്നു മുതൽ രണ്ടു മിനിറ്റ് വരെ വേവിച്ചു വാങ്ങുക.
∙ തേങ്ങ/പുതിന ചട്നിക്കൊപ്പം വിളമ്പാം.
ക്രിസ്പി കാപ്സിക്കം ചാട്ട്
1. കാപ്സിക്കം – രണ്ട് ഇടത്തരം
2. ഉപ്പ് – പാകത്തിന്
ഇഞ്ചിപ്പൊടി – കാൽ ചെറിയ സ്പൂൺ
വെളുത്തുള്ളിപ്പൊടി – കാൽ ചെറിയ സ്പൂൺ
മുളകുപൊടി – അര ചെറിയ സ്പൂൺ
3. കടലമാവ് – നാലു വലിയ സ്പൂൺ
4. എണ്ണ – വറുക്കാൻ ആവശ്യത്തിന്
5. ചാട്ട് മസാല – ഒരു ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ കാപ്സിക്കം തണ്ടും അരിയും കളഞ്ഞു നീളത്തിൽ അരിഞ്ഞു രണ്ടാമത്തെ ചേരുവ ചേർത്തു നന്നായി യോജിപ്പിക്കുക.
∙ കാപ്സിക്കത്തിൽ നിന്ന് അൽപം വെള്ളം ഊറി വരും. ഇതിലേക്കു കടലമാവു വിത റി യോജിപ്പിക്കുക.
∙ പാനിൽ എണ്ണ ചൂടാക്കി കാപ്സിക്കം ക രുകരുപ്പായി വറുത്തു കോരുക.
∙ മുകളിൽ ചാട്ട് മസാല വിതറി ചൂടോടെ പുളിച്ചട്നി/കെച്ചപ്പിനൊപ്പം വിളമ്പാം.
സ്റ്റഫ്ഡ് കാപ്സിക്കം
1. കാപ്സിക്കം – ആറു ചെറുത്
ഉപ്പ് – പാകത്തിന്
2. എണ്ണ – ഒരു വലിയ സ്പൂൺ
3. സവാള – ഒരു ഇടത്തരം, ചെറിയ ചതുരക്കഷണങ്ങളായി അരിഞ്ഞത്
പച്ചമുളക് – ഒരു വലുത്, അരി കള ഞ്ഞു പൊടിയായി അരിഞ്ഞത്
4. ഉരുളക്കിഴങ്ങു വേവിച്ചത് – ഒരു വലുത്, ചെറിയ ചതുരക്കഷണങ്ങളായി അരിഞ്ഞത്
ഉപ്പ് – പാകത്തിന്
ജീരകംപൊടി – അര ചെറിയ സ്പൂൺ
മുളകുപൊടി – അര ചെറിയ സ്പൂൺ
5. ചാട്ട് മസാല – ഒരു ചെറിയ സ്പൂൺ
പുതിനയില പൊടിയായി അരി ഞ്ഞത് – ഒരു ചെറിയ സ്പൂൺ
മല്ലിയില പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ
6. കടലമാവ് – നാലു വലിയ സ്പൂൺ
ഉപ്പ് – പാകത്തിന്
വെള്ളം – പാകത്തിന്
7. എണ്ണ – വറുക്കാൻ ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
∙ കാപ്സിക്കത്തിൻെറ മുകൾഭാഗം അരയിഞ്ചു കനത്തിൽ തണ്ടോടു കൂടി മുറിച്ചു മാറ്റുക. പിന്നീട് ഉള്ളിലെ അരി കളഞ്ഞ് അൽപം ഉപ്പു പുരട്ടി മാറ്റി വയ്ക്കുക.
∙ പാനിൽ എണ്ണ ചൂടാക്കി സവാളയും പ ച്ചമുളകും വഴറ്റി സവാള കണ്ണാടി പരുവ മാകുമ്പോൾ നാലാമത്തെ ചേരുവ ചേർ ത്തു നന്നായി യോജിപ്പിക്കുക.
∙ ഇതു ചെറുതീയിൽ മൂടി വച്ചു മൂന്നു – നാ ലു മിനിറ്റ് വേവിക്കുക.
∙ ഇതിലേക്ക് അഞ്ചാമത്തെ ചേരുവ ചേർ ത്തു നന്നായി യോജിപ്പിച്ച് ഉപ്പു പാകത്തിനാക്കി വാങ്ങുക.
∙ ഉപ്പു പുരട്ടി വച്ചിരിക്കുന്ന കാപ്സിക്കത്തിൽ നിന്നു വെള്ളം ഊറ്റിക്കളഞ്ഞ് അകത്തും പുറത്തും അൽപം എണ്ണ പു രട്ടി ഉള്ളിൽ ഉരുളക്കിഴങ്ങു മിശ്രിതം നിറ യ്ക്കുക.
∙ ബൗളിൽ ആറാമത്തെ ചേരുവ യോജിപ്പിച്ചതുകൊണ്ടു കാപ്സിക്കം പൊതിഞ്ഞെടുത്തു മാറ്റി വച്ച മുകൾ ഭാഗം ഒട്ടിച്ചു ചൂടായ എണ്ണയിൽ രണ്ടു മുതൽ മൂന്നു മിനിറ്റ് വരെ വറുത്തു കോരുക.
∙ ഇത് കിച്ചൺ പേപ്പറിൽ വച്ച് എണ്ണ ക ളഞ്ഞ ശേഷം പുതിന ചട്നിക്കോ ടുമാ റ്റോ സോസിനോ ഒപ്പം വിളമ്പാം.
∙ എണ്ണയിൽ വറുക്കുന്നതിനു പകരം കാ പ്സിക്കം ബേക്കിങ് ട്രേയിൽ വച്ച് 1800 C ൽ അഞ്ച്–ഏഴു മിനിറ്റ് ബേക്ക് ചെയ്തെടുത്താലും മതി.
Capsicum Recipes: Durga Chellaram