ഉപ്പുമാവ് വട കഴിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ ഇന്നുതന്നെ തയാറാക്കി നോക്കൂ...
1. നെയ്യ്/വെളിച്ചെണ്ണ – ഒരു വലിയ സ്പൂണ്‍
2. പച്ചമുളക് – നാല്, പൊടിയായി അരിഞ്ഞത്
കറിവേപ്പില – ഒരു തണ്ട്, പൊടിയായി അരിഞ്ഞത്
ചുവന്നുള്ളി – 10, പൊടിയായി അരിഞ്ഞത്
3. വെള്ളം – രണ്ടു കപ്പ്
ഉപ്പ് – പാകത്തിന്
4. റവ, വറുക്കാത്തത് – ഒരു കപ്പ്
5. എണ്ണ – പാകത്തിന്
പാകം െചയ്യുന്ന വിധം
∙ പാനില്‍ നെയ്യ്/വെളിച്ചെണ്ണ ചൂടാക്കി രണ്ടാമത്തെ ചേരുവ ചേര്‍ത്തു വഴറ്റുക.
∙ ചുവന്നുള്ളി കണ്ണാടിപ്പരുവമാകുമ്പോള്‍ ഉപ്പും വെള്ളവും ചേര്‍ത്തു തിളപ്പിക്കണം.
∙ ഇതിലേക്കു റവ മെല്ലേ ചേര്‍ത്തു തുടരെയിളക്കി വേവിക്കുക. റവ മയമായി കട്ടിയുള്ള മാവിന്റെ പരുവത്തിലാകണം.
∙ അടുപ്പില്‍ നിന്നു വാങ്ങി നന്നായി ചൂടാറിയ ശേഷം ഒരു ദിവസം ഫ്രിഡ്ജില്‍ വയ്ക്കുക.
∙ പാനില്‍ എണ്ണ ചൂടാക്കുക.
∙ കയ്യിൽ മയം പുരട്ടി തയാറാക്കിയ മാവില്‍ നിന്ന് അല്‍പം വീതമെടുത്ത് ചെറിയ ഉരുളകളാക്കണം. ഇതു കയ്യിൽ വച്ചു മെല്ലേ അമര്‍ത്തി വട്ടത്തിലാക്കുക.
∙ ചൂടായ എണ്ണയില്‍ ഓരോന്നായി ചേര്‍ത്തു ഗോള്‍ഡന്‍ ബ്രൗണ്‍ നിറത്തില്‍ കരുകരുപ്പായി വറുത്തു കോരാം.
∙ ചട്നിക്കോ സോസിനോ ഒപ്പം വിളമ്പാം.
തയാറാക്കിയത്: ശില്പ ബി. രാജ്, ഫോട്ടോ : വിഷ്ണു നാരായണന്‍. പാചകക്കുറിപ്പുകള്‍ക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയതിനും കടപ്പാട്: പൂർണിമ ശങ്കർ, പാലാരിവട്ടം, കൊച്ചി