വണ്ണം കുറയ്ക്കാന്‍ ഒരുഗ്രന്‍ ഡിഷ് ആയാലോ? സൂപ്പര്‍ ടേസ്റ്റില്‍ ഫ്രൂട്ടി കാബേജ് സാലഡ്
ഫ്രൂട്ടി കാബേജ് സാലഡ്
1. ഓറഞ്ച് – രണ്ട്, തൊലി കളഞ്ഞ് അല്ലികളാക്കിയത്
ആപ്പിൾ – രണ്ട്, പൊടിയായി അരിഞ്ഞത്
കാബേജ് പൊടിയായി അരിഞ്ഞത് – രണ്ടു കപ്പ്
കുരുവില്ലാത്ത പച്ചമുന്തിരി – ഒരു കപ്പ്
2. തിക്ക് ക്രീം – അരക്കപ്പ്
3. പഞ്ചസാര – ഒരു വലിയ സ്പൂൺ
നാരങ്ങാനീര് – ഒരു െചറിയ സ്പൂൺ
ഉപ്പ് – കാൽ ചെറിയ സ്പൂൺ
4. മയണീസ് – അരക്കപ്പ്
പാകം െചയ്യുന്ന വിധം
∙ ഒന്നാമത്തെ േചരുവ ഒരു ബൗളിലാക്കി വയ്ക്കുക.
∙ ക്രീം നന്നായി അടിച്ചു കട്ടിയാകുമ്പോൾ മൂന്നാമത്തെ േചരുവയും േചർത്തു മയണീസിലേക്കു മെല്ലേ ചേർത്തു യോജിപ്പിക്കുക.
∙ ഇതു ഫ്രൂട്സ് മിശ്രിതത്തിൽ ചേർത്തിളക്കി വിളമ്പാം.
തയാറാക്കിയത്: മെര്‍ലി എം. എല്‍ദോ, ഫോട്ടോ : വിഷ്ണു നാരായണൻ. പാചകക്കുറിപ്പുകള്‍ തയാറാക്കിയത് : ബീന മാത്യു, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയതിനു കടപ്പാട്: ആസിഫ് അലി, എക്സിക്യൂട്ടീവ് ഷെഫ്, ഹോട്ടല്‍ കാസിനോ, വില്ലിങ്ടണ്‍ ഐലന്റ്, കൊച്ചി.