അരോമാറ്റിക് യെല്ലോ റൈസ്

1. ബസ്മതി അരി – 425 മില്ലി

ADVERTISEMENT

2. വെള്ളം – രണ്ടു കപ്പ്

ഉപ്പ് – ഒന്നേകാൽ ചെറിയ സ്പൂൺ

ADVERTISEMENT

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

ഗ്രാമ്പൂ – മൂന്ന്–നാല്

ADVERTISEMENT

കറുവാപ്പട്ട – ഒരിഞ്ചു കഷണം

ബേ ലീഫ് – മൂന്ന്

3. ഉപ്പില്ലാത്ത വെണ്ണ – മൂന്നു വലിയ സ്പൂൺ

4. മാതളാനാരങ്ങ അല്ലികൾ – അരക്കപ്പ്

5. പുതിനയില – അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

∙ അരി കഴുകി അരമണിക്കൂർ കുതിർത്ത ശേഷം ഊറ്റി വയ്ക്കണം.

∙ ഊറ്റിയ അരിയും രണ്ടാമത്തെ ചേരുവയും ഒരു പാനിലാക്കി യോജിപ്പിക്കുക. തിളയ്ക്കുമ്പോൾ അടച്ചു വച്ച് 25 മിനിറ്റ് വേവിക്കണം.

∙ പിന്നീട് ചെറുതീയിലാക്കി 10 മിനിറ്റ് വയ്ക്കുക. വെണ്ണ ചേർത്ത്, ഒരു ഫോർക്ക് കൊണ്ടു മെല്ലേ വിടർത്തിയെടുക്കണം.

∙ അടുപ്പിൽ നിന്നു വാങ്ങി മാതളനാരങ്ങ വിതറി വിളമ്പാം.

∙ പുതിനയില കൊണ്ട് അലങ്കരിക്കാം.

ഫോട്ടോ: വിഷ്ണു നാരായണൻ, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത്: സെബാസ്റ്റ്യന്‍ വര്‍ഗീസ്, എക്സിക്യൂട്ടീവ് ഷെഫ്, മണ്‍സൂണ്‍ എംപ്രസ്സ്, പാലാരിവട്ടം, കൊച്ചി.

How to Cook Aromatic Yellow Rice:

Yellow rice is a flavorful and visually appealing dish perfect for any occasion. This aromatic yellow rice recipe uses Basmati rice, turmeric, and a blend of spices for a delightful culinary experience.

ADVERTISEMENT