എളുപ്പത്തിൽ തയാറാക്കാവുന്ന മൂന്നു മാമ്പഴ മധുരങ്ങൾ. മാങ്ങ പ്രിസേർവ് 1. ചനച്ച മാങ്ങ – ഒരു കിലോ 2. പഞ്ചസാര – ഒരു കിലോ വെള്ളം – ഒരു കപ്പ് 3. കറുവാപ്പട്ട – രണ്ടു കഷണം പാകം െചയ്യുന്ന വിധം ∙ ചനച്ച മാങ്ങയെടുത്തു തൊലി ചെത്തി നീളത്തിൽ കഷണങ്ങളാക്കണം. ∙ പഞ്ചസാര വെള്ളം ചേർത്തു ചുവടുകട്ടിയുള്ള പാത്രത്തിലാക്കി

എളുപ്പത്തിൽ തയാറാക്കാവുന്ന മൂന്നു മാമ്പഴ മധുരങ്ങൾ.

മാങ്ങ പ്രിസേർവ്

ADVERTISEMENT

1. ചനച്ച മാങ്ങ – ഒരു കിലോ
2. പഞ്ചസാര – ഒരു കിലോ
വെള്ളം – ഒരു കപ്പ്
3. കറുവാപ്പട്ട – രണ്ടു കഷണം

പാകം െചയ്യുന്ന വിധം

ADVERTISEMENT

∙ ചനച്ച മാങ്ങയെടുത്തു തൊലി ചെത്തി നീളത്തിൽ കഷണങ്ങളാക്കണം.

∙ പഞ്ചസാര വെള്ളം ചേർത്തു ചുവടുകട്ടിയുള്ള പാത്രത്തിലാക്കി അടുപ്പത്തു വച്ച് ഉരുക്കുക.

ADVERTISEMENT

∙ ഒരു നൂൽ പരുവമാകുമ്പോൾ മാങ്ങാക്കഷണങ്ങളും കറുവാപ്പട്ടയും ചേർത്തു വേവിക്കുക. പൊങ്ങി വരുന്ന പത കോരി മാറ്റണം.

∙ നന്നായി വെന്ത ശേഷം വാങ്ങി, ചൂടാറുമ്പോൾ കുപ്പിയിലാക്കി സൂക്ഷിക്കാം.

∙ മാമ്പഴം ധാരാളമുള്ള കാലത്ത് ഇതു തയാറാക്കി വച്ചാൽ  പിന്നീട് ഐസ്ക്രീം, പുഡിങ് എന്നിവ ഉണ്ടാക്കാനും അവയുടെ ടോപ്പിങ്ങായി ഉപയോഗിക്കാനും ഉത്തമം. പഴുത്ത മാങ്ങ ഉപയോഗിക്കരുത്, കലങ്ങിപ്പോകും.

മെലൺ മാംഗോ ടാംഗോ

1. മസ്ക് മെലൺ (സമാം) കുരു കളഞ്ഞു ചെറിയ കഷണങ്ങളാക്കിയത് – രണ്ടു കപ്പ്
2. മാമ്പഴം ജ്യൂസ് – രണ്ടരക്കപ്പ്
ഓറഞ്ച് ജ്യൂസ് – രണ്ടു വലിയ സ്പൂൺ
3. ഓറഞ്ച് സ്ലൈസ് – അലങ്കരിക്കാൻ

പാകം െചയ്യുന്ന വിധം

∙ സമാം കഷണങ്ങളാക്കിയതു മിക്സിയിലാക്കി നന്നായി അടിക്കുക.

‌∙ ഇതിലേക്കു മാമ്പഴ ജ്യൂസും ഓറഞ്ച് ജ്യൂസും ചേർത്തടിക്കണം.

∙ തണുപ്പിച്ച ഗ്ലാസുകളിൽ ഒഴിച്ച്, ഓറഞ്ച് സ്ലൈസ് കൊണ്ട് അലങ്കരിച്ചു വിളമ്പാം.

∙ ജ്യൂസിനു കട്ടികൂടിപ്പോയാൽ അൽപം തണുത്ത വെള്ളം ചേർക്കാം.

പനാകോട്ട വിത് മാംഗോ സോസ്

1. തിക്ക് ക്രീം – 500 മില്ലി
2. പഞ്ചസാര – 100 ഗ്രാം
3. വനില എസ്സൻസ് – കാൽ ചെറിയ സ്പൂൺ
4. ജെലറ്റിൻ – അര ചെറിയ സ്പൂൺ, ചെറുചൂടുവെള്ളത്തില്‍ കുതിർത്തത്

മാംഗോ സോസിന്

5. വെണ്ണ – അര ചെറിയ സ്പൂണ്‍
6. മാമ്പഴം – ഒന്ന്, ചെറിയ കഷണങ്ങളാക്കിയത്
7. പഞ്ചസാര – 20 ഗ്രാം
നാരങ്ങാനീര് – ഒരു ചെറിയ സ്പൂൺ

പാകം െചയ്യുന്ന വിധം

∙ സോസ്പാനിൽ ക്രീം ചൂടാക്കിയ ശേഷം പഞ്ചസാര ചേർത്തു വീണ്ടും അഞ്ചു മിനിറ്റ് വേവിക്കണം.

∙ ഇതിലേക്കു വനില എസ്സൻസ് ചേർത്തു രണ്ട്–മൂന്നു മിനിറ്റ് വച്ച ശേഷം അടുപ്പില്‍ നിന്നു വാങ്ങി ജെലറ്റിൻ ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കണം. നന്നായി അടിക്കുക.

∙ ഈ മിശ്രിതം ചെറിയ മോൾഡുകളിലോ ഷോട്ട് ഗ്ലാസുകളിലോ ഒഴിച്ചു ചൂടാറിയ ശേഷം ഫ്രിജിൽ വച്ച് സെറ്റ് ചെയ്യുക. ഇതാണ് പനാകോട്ട.

∙ വെണ്ണ ചൂടാക്കി, കഷണങ്ങളാക്കിയ മാമ്പഴം ചേർത്തു ചെറുതീയിൽ വഴറ്റണം.

∙ ഇതിലേക്കു പഞ്ചസാരയും നാരങ്ങാനീരും ചേർത്തിളക്കി വാങ്ങുക. മിക്സിയിലാക്കി നന്നായി അ ടിക്കണം. ആവശ്യമെങ്കിൽ അൽപം വെള്ളം ചേർക്കാം. സോസ് പരുവത്തിൽ ഇരിക്കണം.

∙ ഈ മാംഗോ സോസ് പനാകോട്ടയുടെ മുകളിൽ ഒഴിച്ചു വിളമ്പാം.

ഫോട്ടോ: വിഷ്ണു നാരായണൻ, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത്: സൈജു തോമസ്, എക്സിക്യൂട്ടീവ് ഷെഫ്, മാരാരി ബീച്ച് റിസോർട്ട്, മാരാരിക്കുളം, ആലപ്പുഴ

Quick Mango Desserts You Can Make Easily:

Easy mango recipes are perfect for utilizing the abundance of mangoes during the season, offering delicious ways to enjoy this tropical fruit. These three simple mango preparations - Mango Preserves, Melon Mango Tango, and Panacotta with Mango Sauce - are quick to make and offer delightful dessert options.

ADVERTISEMENT