ഘീ പൊടി ഇഡ്ഡലി

1. ഇഡ്ഡലി – എട്ട്

ADVERTISEMENT

2. നെയ്യ് – അഞ്ചു ചെറിയ സ്പൂണ്‍‌

3. ചട്നിപ്പൊടി – രണ്ട്–മൂന്നു ചെറിയ സ്പൂണ്‍

ADVERTISEMENT

4. എണ്ണ – ഒരു വലിയ സ്പൂണ്‍

5. കടുക് – ഒരു ചെറിയ സ്പൂണ്‍

ADVERTISEMENT

6. ഉഴുന്നുപരിപ്പ് – ഒരു ചെറിയ സ്പൂണ്‍

കറിവേപ്പില – പാകത്തിന്

സവാള – ഒന്ന്, അരിഞ്ഞത്

7. ഉപ്പ് – പാകത്തിന്

മുളകുപൊടി – കാല്‍ ചെറിയ സ്പൂണ്‍

ചട്നിപ്പൊടി – ഒരു ചെറിയ സ്പൂണ്‍

8. മല്ലിയില അരിഞ്ഞത് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ ഇഡ്ഡലി കഷണങ്ങളാക്കി വയ്ക്കുക. പകരം ചെറിയ ഇഡ്ഡലിയും ഉപയോഗിക്കാം.

∙ ഇഡ്ഡലിയില്‍ രണ്ട്–മൂന്നു ചെറിയ സ്പൂണ്‍ നെയ്യൊഴിച്ച് ഇളക്കി യോജിപ്പിച്ച ശേഷം എരിവിനു പാകത്തിനു ചട്നിപ്പൊടി ചേര്‍ത്തിളക്കണം.  ഇതു 10 മിനിറ്റ് മാറ്റി വയ്ക്കുക.

∙ പാനില്‍ എണ്ണ ചൂടാക്കി കടുകു പൊട്ടിച്ച ശേഷം ആറാമത്തെ ചേരുവ ചേര്‍ത്തു വഴറ്റണം.

∙ ഇതിലേക്ക് ഉപ്പും മുളകുപൊടിയും ചട്നിപ്പൊടിയും ചേര്‍ത്ത ശേഷം പുരട്ടി വച്ചിരിക്കുന്ന ഇഡ്ഡലിയും ചേര്‍ത്തു നന്നായിളക്കുക.

∙ മല്ലിയില വിതറി മുകളില്‍ ബാക്കിയുള്ള നെയ്യും ഒഴിച്ചിളക്കി വിളമ്പാം.

പാചകക്കുറിപ്പുകൾക്കു കടപ്പാട്: അമിത് സന്തോഷ്, കോഴിക്കോട്

Delicious Ghee Podi Idli: A Quick Recipe:

Ghee podi idli is a flavorful and quick South Indian breakfast recipe. This dish involves tossing idlis in ghee and podi (spice powder) and then tempering them with mustard seeds, urad dal, and curry leaves.

ADVERTISEMENT