ആവശ്യമായ ചേരുവകൾ 1. പേരയ്ക്ക, പഴുത്തു മൃദുവായത് – ഏഴ് (750 ഗ്രാം) 2. വെള്ളം – അഞ്ചു കപ്പ് 3. നാരങ്ങാനീര് – മൂന്നു വലിയ സ്പൂണ്‍ 4. പഞ്ചസാര – മൂന്നു കപ്പ് പാകം ചെയ്യുന്ന വിധം ∙ പേരയ്ക്ക ചെറിയ കഷണങ്ങളായി മുറിച്ചു വെള്ളം ചേർത്തു 10–15 മിനിറ്റ് വേവിക്കുക. ∙ അടുപ്പിൽ നിന്നു വാങ്ങി നന്നായി ഉടച്ചെടുത്ത

ആവശ്യമായ ചേരുവകൾ

1. പേരയ്ക്ക, പഴുത്തു മൃദുവായത് – ഏഴ് (750 ഗ്രാം)

ADVERTISEMENT

2. വെള്ളം – അഞ്ചു കപ്പ്

3. നാരങ്ങാനീര്  – മൂന്നു വലിയ സ്പൂണ്‍

ADVERTISEMENT

4. പഞ്ചസാര – മൂന്നു കപ്പ്

പാകം ചെയ്യുന്ന വിധം

ADVERTISEMENT

∙  പേരയ്ക്ക ചെറിയ കഷണങ്ങളായി മുറിച്ചു വെള്ളം ചേർത്തു 10–15 മിനിറ്റ് വേവിക്കുക.

∙  അടുപ്പിൽ നിന്നു വാങ്ങി നന്നായി ഉടച്ചെടുത്ത ശേഷം അരിച്ചു പൾപ്പും ജ്യൂസും മാത്രം എടുക്കണം.

∙  ഇതു പാനിലാക്കി നാരങ്ങാനീരു ചേർത്തു യോജിപ്പിക്കുക. 

∙  ഈ മിശ്രിതം അളന്നെടുത്ത ശേഷം ഒരു കപ്പ് മിശ്രിതത്തിന് ഒരു കപ്പ് പഞ്ചസാര എന്ന കണക്കിനു ചേർത്ത് അടുപ്പത്തു വച്ചു തുടരെയിളക്കണം. ഇളക്കിയില്ലെങ്കിൽ ജെല്ലി കട്ടിയായിപ്പോകും. ജെല്ലി പാകമായോ എന്നറിയാൻ ഒരു തുള്ളി ജെല്ലി, വെള്ളത്തിൽ ഇറ്റിക്കുക. സെറ്റായാൽ പാകമായെന്നർത്ഥം. ഇല്ലെങ്കിൽ വെള്ളത്തിൽ അലിഞ്ഞു ചേരും.

∙  അടുപ്പിൽ നിന്നു വാങ്ങി മുകളിലുള്ള പത മാറ്റി വൃത്തിയുള്ള കുപ്പിയിലാക്കുക.

∙  നന്നായി ചൂടാറിയ ശേഷം കുപ്പിയിലടച്ചു സൂക്ഷിക്കാം.

 Suja Issac, Bengaluru 

ADVERTISEMENT