മുട്ട കൊണ്ട് ഷാക്ക്ഷുക്ക; മികച്ച ബ്രേക്ക്ഫാസ്റ്റ് ആണ്, എളുപ്പത്തില്‍ തയാറാക്കാം
ഷാക്ക്ഷുക്ക 1. ഒലീവ് ഓയിൽ – രണ്ടു വലിയ സ്പൂൺ 2. സവാള – ഒന്ന്, അരിഞ്ഞത് ചുവന്ന കാപ്സിക്കം – ഒന്ന്, ചെറിയ ചതുരക്കഷണങ്ങളായി അരിഞ്ഞത് 3. വെളുത്തുള്ളി – നാല് അല്ലി, അരിഞ്ഞത് കശ്മീരി മുളകുപൊടി – രണ്ടു വലിയ സ്പൂൺ ജീരകം – ഒരു ചെറിയ സ്പൂൺ മുളകുപൊടി – കാൽ ചെറിയ സ്പൂൺ 4. തക്കാളി– ഒരു വലുത്, മിക്സിയിൽ അടിച്ചത്

ഷാക്ക്ഷുക്ക
1. ഒലീവ് ഓയിൽ – രണ്ടു വലിയ സ്പൂൺ
2. സവാള – ഒന്ന്, അരിഞ്ഞത്
ചുവന്ന കാപ്സിക്കം – ഒന്ന്, ചെറിയ ചതുരക്കഷണങ്ങളായി അരിഞ്ഞത്
3. വെളുത്തുള്ളി – നാല് അല്ലി, അരിഞ്ഞത്
കശ്മീരി മുളകുപൊടി – രണ്ടു വലിയ സ്പൂൺ
ജീരകം – ഒരു ചെറിയ സ്പൂൺ
മുളകുപൊടി – കാൽ ചെറിയ സ്പൂൺ
4. തക്കാളി– ഒരു വലുത്, മിക്സിയിൽ അടിച്ചത്
ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്
5. മുട്ട – ആറ്
6. മല്ലിയില അരിഞ്ഞത് – ഒരു വലിയ സ്പൂൺ,
പാഴ്സലി അരിഞ്ഞത് – ഒരു വലിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ ഒരു പാനില്‍ ഒലിവ് ഓയിൽ ചൂടാക്കി സവാളയും കാപ്സിക്കവും വഴറ്റുക.
∙ ഇതിൽ വെളുത്തുള്ളിയും മസാലപ്പൊടികളും ചേർത്ത് അൽപസമയം വഴറ്റുക.
∙ നാലാമത്തെ ചേരുവ ചേർക്കുക.
∙ നന്നായി തിളച്ചു വരുമ്പോൾ ചെറിയ കുഴികളുണ്ടാക്കി അതിലേക്കു മുട്ട പൊട്ടിച്ചൊഴിച്ചു കൊടുക്കുക. അടച്ചു വച്ചു എട്ടു മിനിറ്റ് വേവിക്കുക.
∙ മല്ലിയിലയും പാഴ്സലിയും വിതറി വിളമ്പാം.
തയാറാക്കിയത്: ടെൻസി ജെയ്ക്കബ്, വിവരങ്ങൾക്ക് കടപ്പാട്: ഡോ. മിനി ജോസഫ്, അസിസ്റ്റന്റ് പ്രഫസർ, ഹോം സയൻസ്, ഗവൺമെന്റ് കോളജ് ഫോർ വുമൺ, തിരുവനന്തപുരം, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്: പ്രദീപ് വർഗീസ്, മലയാള മനോരമ, കോട്ടയം