പൊട്ടേറ്റോ ലീക്ക് സൂപ്പ്

1. ഉപ്പില്ലാത്ത വെണ്ണ – രണ്ടു വലിയ സ്പൂൺ

ADVERTISEMENT

2. ലീക്ക്സ് – രണ്ട്, (375 ഗ്രാം) പൊടിയായി അരിഞ്ഞത്

3. ബേ ലീഫ് – രണ്ട്

ADVERTISEMENT

തൈം – ഒരു ചെറിയ സ്പൂൺ

വെളുത്തുള്ളി – മൂന്ന് അല്ലി, ചതച്ചത്

ADVERTISEMENT

4. വെള്ളം – നാലു കപ്പ്

ചിക്കൻ സ്റ്റോക്ക് – നാലു കപ്പ്

ഫിഷ് സോസ് – രണ്ടു വലിയ സ്പൂൺ

ഉരുളക്കിഴങ്ങ് – അരക്കിലോ, ചെറിയ ചതുരക്കഷണങ്ങളാക്കിയത്

5. ഹെവി ക്രീം – ഒരു കപ്പ്

6. ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

7. സ്പ്രിങ് അണിയന്റെ ഇല പൊടിയായി അരിഞ്ഞത്, ഫ്രെഷ് ഹെർബ് – അലങ്കരിക്കാൻ

8. കുരുമുളകു പൊടിച്ചത് – പാകത്തിന്

പാകം െചയ്യുന്ന വിധം

∙ പ്രഷർകുക്കറിൽ വെണ്ണ ചൂടാക്കി ലീക്ക്സ് ചേർത്തു മൃദുവാകും വരെ വഴറ്റണം.

∙ ഇതിലേക്കു മൂന്നാമത്തെ ചേരുവ ചേർത്തു നന്നായി വഴറ്റുക.

∙ നാലാമത്തെ ചേരുവ ചേർത്തിളക്കി കുക്കർ അടച്ചു വച്ചു വേവിക്കണം.

∙ മൂന്നു വിസിൽ വന്ന ശേഷം തീ അണയ്ക്കുക. ആവി പോയ ശേഷം തുറന്ന് ക്രീം ചേർത്തിളക്കുക. ക്രീമി സൂപ്പ് ആണ് വേണ്ടതെങ്കിൽ മിക്സിയിൽ അടിച്ചെടുക്കാം.

∙ പാകത്തിനുപ്പും കുരുമുളകുപൊടിയും യോജിപ്പിച്ചിളക്കി വാങ്ങുക. ഏഴാമത്തെ ചേരുവ കൊണ്ട് അലങ്കരിച്ചു മുകളിൽ കുരുമുളകു പൊടിയും വിതറി വിളമ്പാം.

ചിക്കൻ സൂപ്പ്

1. ഒലിവ് ഓയിൽ – ഒരു വലിയ സ്പൂൺ

2. സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്

കാരറ്റ് പൊടിയായി അരിഞ്ഞത് – ഒരു കപ്പ്

സെലറിത്തണ്ട് പൊടിയായി അരിഞ്ഞത് – ഒരു കപ്പ്

3. വെളുത്തുള്ളി – രണ്ട് അല്ലി, പൊടിയായി അരിഞ്ഞത്

ഡ്രൈഡ് തൈം – ഒരു ചെറിയ സ്പൂൺ

4. ചിക്കൻ സ്റ്റോക്ക് – അഞ്ചു കപ്പ്

ബീൻസ് ഒന്നരയിഞ്ചു വലുപ്പമുള്ള കഷണങ്ങളാക്കിയത് – ഒന്നരക്കപ്പ്

ചിക്കൻ ബ്രെസ്റ്റ് എല്ലില്ലാതെ – 450 ഗ്രാം

ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

5. നാരങ്ങാനീര് – പാകത്തിന്

6. പാഴ്‌സ്‌ലി പൊടിയായി അരിഞ്ഞത് – അലങ്കരിക്കാൻ

പാകം െചയ്യുന്ന വിധം

∙ അടപ്പുള്ള ഒരു പാനിൽ ഒലിവ് ഓയിൽ ചൂടാക്കി രണ്ടാമത്തെ ചേരുവ ചേർത്ത് ഏകദേശം എട്ടു മിനിറ്റ് വഴറ്റണം.

∙ ഇതിലേക്കു വെളുത്തുള്ളിയും തൈമും ചേർത്ത് ഒരു മിനിറ്റ് വഴറ്റിയ ശേഷം നാലാമത്തെ ചേരുവ ചേർത്ത് അടച്ചു വച്ചു തിളപ്പിക്കുക.

∙ തിളച്ച ശേഷം ചെറുതീയിലാക്കി 15 മിനിറ്റ് വയ്ക്കുക.

∙ ചിക്കൻ വേവാകുമ്പോൾ ചിക്കൻ ബ്രെസ്റ്റ് മാത്രം കോരിയെടുത്ത്, അഞ്ച്–10 മിനിറ്റ് വച്ചു ചൂടാറിയ ശേഷം ചെറിയ കഷണങ്ങളാക്കണം. ഇതു തിരികെ സൂപ്പിലിട്ട് പാകത്തിനുപ്പും കുരുമുളകുപൊടിയും ചേർത്തിളക്കണം.

∙ നാരങ്ങാനീരും ചേർത്തിളക്കി വാങ്ങി വിളമ്പാനുള്ള ബൗളുകളിലാക്കണം.

∙ പാഴ്‌സ‌്‌ലി കൊണ്ട് അലങ്കരിച്ചു വിളമ്പാം.

ദാൽ റൈസ് സൂപ്പ് 

1. ചെറുപയർ പരിപ്പ് – അഞ്ചു വലിയ സ്പൂൺ, കഴുകി ഊറ്റിയത്

വെള്ളം – ആറു കപ്പ്

സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്

കറിപൗഡർ – ഒരു ചെറിയ സ്പൂൺ

ഉപ്പ് – രണ്ടു ചെറിയ സ്പൂൺ

പഞ്ചസാര – ഒരു ചെറിയ സ്പൂൺ

2. പച്ചരി – കാല്‍ കപ്പ്, കഴുകി ഊറ്റിയത്

3. വിനാഗിരി – ഒരു ചെറിയ സ്പൂൺ

പാഴ്സ്‌ലി പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

വെണ്ണ – അര വലിയ സ്പൂൺ

പാകം െചയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു കുക്കറിലാക്കി വേവിക്കണം.

∙ ആവി പോയ ശേഷം അരിച്ചെടുത്ത് തിരികെ പാനിലാക്കി  അരി ചേർത്ത് അര മണിക്കൂർ വേവിക്കണം. ആവശ്യമെങ്കിൽ ഉപ്പും ചേർക്കണം.

∙ മൂന്നാമത്തെ ചേരുവ ചേർത്തിളക്കി തിളയ്ക്കുന്നതിനു മുൻപു വാങ്ങി ചൂടോടെ വിളമ്പാം.

ഫോട്ടോ: വിഷ്ണു നാരായണൻ, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത്: ഷിബു ഭഗദത്തന്‍, എക്സിക്യൂട്ടീവ് ഷെഫ്, മൺസൂൺ എംപ്രസ്, പാലാരിവട്ടം, കൊച്ചി.

English Summary:

Potato leek soup is a comforting and nutritious dish perfect for any season. This article provides easy-to-follow recipes for potato leek soup, chicken soup, and dal rice soup, all in Malayalam and English.

ADVERTISEMENT