ബീറ്റ്റൂട്ട് സാലഡ്

1. ബീറ്റ്റൂട്ട് – മൂന്ന്–അഞ്ച്

ADVERTISEMENT

2. മസ്റ്റേർ‍ഡ് സോസ് – ഒരു വലിയ സ്പൂൺ

കട്ടത്തൈര് കെട്ടിത്തൂക്കിയിട്ടു വെള്ളം ഊറ്റിയത് – രണ്ടു വലിയ സ്പൂൺ

ADVERTISEMENT

വെളുത്തുള്ളി – ഒരല്ലി, ചതച്ചത്

തേൻ – ഒരു ചെറിയ സ്പൂൺ

ADVERTISEMENT

ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

നാരങ്ങാനീര് – ഒരു ചെറിയ സ്പൂൺ

3. എക്സ്ട്രാ വെർജിൻ ഒലിവ് ഓയിൽ – 50 മില്ലി

4. വോൾനട്ട് – 50 ഗ്രാം, ടോസ്റ്റ് ചെയ്തത്

5. പുതിന/മല്ലിയില/ദിൽ ലീവ്സ് – ഒരു കെട്ട്

പാകം െചയ്യുന്ന വിധം

∙ ബീറ്റ്റൂട്ട് വേവിച്ചൂറ്റി വലിയ കഷണങ്ങളാക്കി വയ്ക്കണം. 

∙ രണ്ടാമത്തെ ചേരുവ ഒരു ബൗളിലാക്കി യോജിപ്പിക്കുക. ഇതിലേക്കു തുടരെയടിച്ചു കൊണ്ട് ഒലിവ് ഓയിൽ ചേർക്കുക. ഡ്രസ്സിങ് നന്നായി കുറുകി വരണം.

∙ വോൾനട്ട് ബ്രൗൺ നിറത്തിൽ ടോസ്റ്റ് ചെയ്തു വയ്ക്കുക.

∙ ഇലകൾ കത്രിക കൊണ്ടു മുറിച്ച് ബീറ്റ്റൂട്ടിനു മുകളിൽ 

വിതറിയ ശേഷം  വോൾനട്ടും ചേർത്തിളക്കുക.

∙ ഡ്രസ്സിങ് മുകളില്‍ ഒഴിച്ചു മെല്ലേ കുടഞ്ഞു യോജിപ്പിക്കുക.

∙ കുരുമുളകുപൊടി വിതറി വിളമ്പാം. 

കാബേജ് & ലെറ്റൂസ് സാലഡ്

1. കാബേജും ലെറ്റൂസും ചെറിയ കഷണങ്ങളായി കീറിയത് – മൂന്നു കപ്പ്

2. പഞ്ചസാര – രണ്ടു ചെറിയ സ്പൂൺ

വിനാഗിരി – എട്ടു വലിയ സ്പൂൺ

3. ഒലിവ് ഓയിൽ/നല്ലെണ്ണ – എള്ള് വറുക്കാൻ ആവശ്യത്തിന്

4. വെളുത്ത എള്ള് – രണ്ടു ചെറിയ സ്പൂൺ

5. മാഗി നൂഡിൽസ് – മുക്കാൽ പായ്ക്കറ്റ്

പാകം െചയ്യുന്ന വിധം

∙ കാബേജും ലെറ്റൂസും അരിഞ്ഞത് ഐസ്‌വെള്ളത്തിൽ ഇട്ടു വയ്ക്കണം.

∙ പഞ്ചസാര വിനാഗിരിയിൽ ചേർത്തിളക്കി നന്നായി അലിയിക്കണം.

∙ എണ്ണയിൽ എള്ള് വറുത്തു മാറ്റുക.

∙ ലെറ്റൂസും കാബേജും ഊറ്റിയെടുത്തു കിച്ചൺ നാപ്കിനിൽ നിരത്തി, വെള്ളം കളയണം.

∙ വറുത്ത എള്ളും പഞ്ചസാര അലിയിച്ച വിനാഗിരിയും ലെറ്റൂസ്–കാബേജ് മിശ്രിതത്തിൽ ചേർത്തു മെല്ലേ കുടഞ്ഞുയോജിപ്പിക്കുക.

∙ വിളമ്പുന്നതിനു തൊട്ടുമുൻപ് സാലഡിനു മുകളിൽ നൂഡിൽസ് കൈ കൊണ്ടു പൊടിച്ചതു വിതറുക.

പച്ചമാങ്ങ സാലഡ് വിത് കോക്കനട്ട്

1. പ‍ച്ചമാങ്ങ തൊലി ചെത്തി സ്ലൈസ് ചെയ്തത് – രണ്ടരക്കപ്പ്

2. തേങ്ങ ചുരണ്ടിയത് – അരക്കപ്പ്

3. വെളുത്തുള്ളി – രണ്ട് അല്ലി

പഴുത്ത മുളക് – രണ്ടു ചെറുത്

ഉണക്കച്ചെമ്മീൻ – രണ്ടു വലിയ സ്പൂൺ

ഉപ്പ് – അര ചെറിയ സ്പൂൺ

4. ഫിഷ് സോസ് – ഒരു വലിയ സ്പൂൺ

നാരങ്ങാനീര് – രണ്ടു വലിയ സ്പൂൺ

ശർക്കര പൊടിച്ചത് – മൂന്നു ചെറിയ സ്പൂൺ

5. പുതിനയില അരിഞ്ഞത് – അരക്കപ്പ്

മല്ലിയില അരിഞ്ഞത് – അരക്കപ്പ്

ഇഞ്ചി അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ

ഞണ്ടിറച്ചി വേവിച്ചത് – അരക്കിലോ

6. നിലക്കടല – രണ്ടു ചെറിയ സ്പൂൺ, അൽപം പഞ്ചസാരയും വെളുത്തുള്ളിയും ചേർത്ത് എള്ളെണ്ണയിൽ കാരമലൈസ് ചെയ്തത്

പാകം െചയ്യുന്ന വിധം

∙ പച്ചമാങ്ങ അരിഞ്ഞു വയ്ക്കുക.

∙ തേങ്ങ ചുരണ്ടിയതു ബേക്കിങ് ട്രേയിൽ നിരത്തി, 1800Cൽ ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് മൂന്ന്–അഞ്ച് മിനിറ്റ് ബേക്ക് ചെയ്യുക. തേങ്ങ കരിഞ്ഞു പോകാതെ ഇടയ്ക്കിടെ ഇളക്കിക്കൊടുക്കണം.

∙ മൂന്നാമത്തെ ചേരുവ ചതച്ചു പേസ്റ്റ് പരുവത്തിലാക്കുക. ഇതിലേക്കു നാലാമത്തെ ചേരുവ ചേർത്ത് ഒരു ഫോർക്ക് കൊണ്ട് അടിച്ചു യോജിപ്പിക്കുക. ഇതാണ് ഡ്രസ്സിങ്.

∙ പച്ചമാങ്ങ വിളമ്പാനുള്ള ബൗളിലാക്കി അഞ്ചാമത്തെ ചേരുവ ചേർത്തു യോജിപ്പിക്കുക.

∙ ഇതിലേക്കു ഡ്രസ്സിങ് ചേർത്തു മെല്ലേ കുടഞ്ഞു യോജിപ്പിക്കുക.

∙ വിളമ്പാനുള്ള പ്ലേറ്റിൽ വാഴയിലക്കീറ് വച്ച് അതിൽ സാലഡ് കൂനയായി വച്ച് ആറാമത്തെ ചേരുവ കൊണ്ട് അലങ്കരിക്കുക.

∙ ഞണ്ടിറച്ചിക്കു പകരം കാരറ്റ്, മഷ്റൂം, കാബേജ്, സാലഡ് കുക്കുമ്പർ‌ എന്നിവ പൊടിയായി അരിഞ്ഞതോ  രണ്ടു നിറത്തിലുള്ള കാപ്സിക്കം അരിഞ്ഞതോ ഉപയോഗിക്കാം.

ഫോട്ടോ : ശ്രീകാന്ത് കളരിക്കല്‍, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത് : കലേഷ് കെ. എസ്., എക്സിക്യൂട്ടീവ് ഷെഫ്, ക്രൗൺ പ്ലാസ, കൊച്ചി

Delicious and Healthy Salad Recipes:

Beetroot salad is a delicious and healthy dish that is easy to prepare. This article provides recipes for beetroot salad, cabbage salad, and green mango salad, all popular in Kerala cuisine.

ADVERTISEMENT