ചർമത്തിന് തിളക്കവും ഭംഗിയും നല്‍കും മില്ലെറ്റ് സൂപ്പ്; ഹെല്‍ത്തി റെസിപ്പി
1. റാഗി (പഞ്ഞപ്പുല്ല്) - 50 ഗ്രാം
ഫോക്സ്ടെയിൽ മില്ലെറ്റ് (തിന) – 30 ഗ്രാം
ലിറ്റിൽ മില്ലെറ്റ് (ചാമ) - 10 ഗ്രാം
പേൾ മില്ലെറ്റ് (കാമ്പ്) - 10 ഗ്രാം
ഫ്ളാക്സ് സീഡ് - 30 ഗ്രാം
2. തേങ്ങാപ്പാൽ - രണ്ടു കപ്പ്
3. മുരിങ്ങയില - ഒരു പിടി
ചിയ സീഡ് കുതിർത്തത് - രണ്ടു വലിയ സ്പൂൺ
4. കുരുമുളകുപൊടി - പാകത്തിന്
ഉപ്പ് - പാകത്തിന്
പാകം ചെയ്യുന്ന വിധം
∙ ഒന്നാമത്തെ ചേരുവ പൊടിച്ചു വയ്ക്കുക.
∙ പാൻ ചൂടാക്കി, പൊടിച്ച ചേരുവകൾ അൽപം തേങ്ങാപ്പാലിൽ കലക്കിയതു ചേർത്തു നന്നായി ഇളക്കുക.
∙ കുറുകി വരുമ്പോൾ ബാക്കി തേങ്ങാപ്പാലും ചേർത്ത് ഇളക്കിയ ശേഷം ചിയ സീഡും മുരിങ്ങയിലയും ചേർത്ത് ഇളക്കുക.
∙ ഇതിലേക്ക് കുരുമുളകുപൊടിയും ഉപ്പും ചേർത്തിളക്കി വാങ്ങാം. മുരിങ്ങയില അധികം വേവേണ്ട ആവശ്യമില്ല.
ഗുണങ്ങൾ: ചർമത്തിന് തിളക്കവും ഭംഗിയും ലഭിക്കാനും തലമുടിയുടെ സംരക്ഷണത്തിനും ഈ മില്ലെറ്റ് സൂപ്പ് കഴിക്കുന്നത് ഉത്തമമാണ്.
തയാറാക്കിയത്: ശില്പ ബി. രാജ്, ഫോട്ടോ: വിഷ്ണു നാരായണൻ. ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത്: ജെറി എം. മാത്യു, എക്സിക്യൂട്ടീവ് ഷെഫ്, മാരാരി ബീച്ച് റിസോർട്ട്, മാരാരിക്കുളം, ആലപ്പുഴ