1. റാഗിപ്പൊടി – ഒരു കപ്പ്

അരിപ്പൊടി – അരക്കപ്പ്

ADVERTISEMENT

2. വെള്ളം – രണ്ടു കപ്പ്

ഉപ്പ് – ഒരു നുള്ള്

ADVERTISEMENT

എണ്ണ – ഒരു വലിയ സ്പൂണ്‍

3. തേങ്ങ ചുരണ്ടിയത് – രണ്ടു കപ്പ്

ADVERTISEMENT

പഞ്ചസാര/ശര്‍ക്കര – പാകത്തിന്      

പാകം ചെയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ ഇടഞ്ഞു വയ്ക്കുക.

∙ വെള്ളം ഉപ്പും എണ്ണയും ചേര്‍ത്തു തിളപ്പിക്കണം.

∙ ഇത് ഒന്നാമത്തെ ചേരുവയില്‍ ചേര്‍ത്തു നന്നായിളക്കി യോജിപ്പിച്ച ശേഷം കട്ടയില്ലാതെ മയത്തിൽ കുഴച്ചു വയ്ക്കണം.

∙ ഇതു ചെറിയ ഉരുളകളാക്കി കൈവെള്ളയില്‍ വച്ചമര്‍ത്തി വിരലുകള്‍ കൊണ്ട് വട്ടത്തിലാക്കി വയ്ക്കുക.

∙ തേങ്ങയും ശര്‍ക്കരയും യോജിപ്പിച്ചു വയ്ക്കുക.

∙ ഇത് പരത്തിയ മാവിനു നടുവില്‍ വച്ച ശേഷം ഉരുളകളാക്കി വയ്ക്കണം.

∙ അപ്പച്ചെമ്പിന്റെ തട്ടില്‍ വച്ച് ആവിയില്‍ വേവിച്ചെടുക്കാം. 

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത്: അരുൺ രാമനുണ്ണി നായർ, ദ് ലീല റാവിസ് അഷ്ടമുടി, കൊല്ലം

ADVERTISEMENT