കുട്ടികൾ കൂടുതൽ ഭക്ഷണം കഴിക്കണെമെങ്കിൽ ടിഫിൻ ബോക്സിൽ മിനി ചപ്പാത്തി ബേക്ക് വെച്ചോളൂ..
ആവശ്യമായ ചേരുവകൾ 1. ചിക്കൻ ബ്രെസ്റ്റ് – ഒരു ചെറുത് 2. വെളുത്തുള്ളി – നാല് അല്ലി, ചതച്ചത് സെലറി – ഒരു തണ്ട്, അരിഞ്ഞത് ഉപ്പ്, കുരുമുളകുപൊടി – പാകത്തിന് 3. വെണ്ണ – ഒരു വലിയ സ്പൂൺ 4. സവാള – ഒരുചെറുത്, പൊടിയായി അരിഞ്ഞത് കൂൺ – നാല്, പൊടിയായി അരിഞ്ഞത് 5. മൈദ – രണ്ടര ചെറിയ സ്പൂൺ 6. പാൽ – അരക്കപ്പ് 7.

ആവശ്യമായ ചേരുവകൾ
1. ചിക്കൻ ബ്രെസ്റ്റ് – ഒരു ചെറുത്
2. വെളുത്തുള്ളി – നാല് അല്ലി, ചതച്ചത്
സെലറി – ഒരു തണ്ട്, അരിഞ്ഞത്
ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്
3. വെണ്ണ – ഒരു വലിയ സ്പൂൺ
4. സവാള – ഒരുചെറുത്, പൊടിയായി അരിഞ്ഞത്
കൂൺ – നാല്, പൊടിയായി അരിഞ്ഞത്
5. മൈദ – രണ്ടര ചെറിയ സ്പൂൺ
6. പാൽ – അരക്കപ്പ്
7. കാപ്സിക്കം അരിഞ്ഞത് – കാൽ കപ്പ്
8. ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്
9. ചപ്പാത്തി – രണ്ട്, ചെറിയ വട്ടങ്ങളായി മുറിച്ചത്
10. ചീസ് – രണ്ടു ക്യൂബ്സ്, ഗ്രേറ്റ് ചെയ്തത്
വറ്റൽമുളകു ചതച്ചത് – അര ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ ചിക്കൻ ബ്രെസ്റ്റിൽ രണ്ടാമത്തെ ചേരുവ ചേർത്തു വേവിച്ചു പൊടിയായി അരിഞ്ഞെടുക്കുക.
∙ വെണ്ണ ചൂടാക്കി സവാളയും കൂണും വഴറ്റിയ ശേഷം മൈദ ചേർത്തിളക്കുക.
∙ തിളച്ചു കുമിളകൾ വരുമ്പോൾ പാൽ മെല്ലേ ചേർത്തിളക്കി കുറുകുമ്പോൾ കാപ്സിക്കവും ചിക്കൻ മിശ്രിതവും ചേർത്തിളക്കുക.
∙ പാകത്തിനുപ്പും കുരുമുളകുപൊടിയും ചേർത്തിളക്കി വാങ്ങി വയ്ക്കണം.
∙ ചപ്പാത്തി മുറിച്ചതിൽ ഈ മിശ്രിതം നിരത്തി, മുകളിൽ ചീസ് ഗ്രേറ്റ് ചെയ്തതും വറ്റൽമുളകു ചതച്ചതും വിതറി അഞ്ചു മിനിറ്റ് ഗ്രിൽ ചെയ്യുക. ചീസ് ഉരുകുന്നതാണു പാകം.
∙ ടുമാറ്റോ കെച്ചപ്പിനൊപ്പം വിളമ്പാം.
Mahima Simon, Kochi