ചോറിനൊപ്പം കഴിക്കാം രുചിയൂറും സ്റ്റഫ്ഡ് വെണ്ടയ്ക്ക സ്റ്റ്യൂ!
സ്റ്റഫ്ഡ് വെണ്ടയ്ക്ക സ്റ്റ്യൂ 1.ബ്രോക്ക് ലി – 100 ഗ്രാം 2.പനീർ – 100 ഗ്രാം 3.തേങ്ങ ചുരണ്ടിയത് – മൂന്നു വലിയ സ്പൂൺ പച്ചമുളക് – രണ്ട് പെരുംജീരകം – അര ചെറിയ സ്പൂൺ ചുവന്നുള്ളി – നാല് വെളുത്തുള്ളി – രണ്ട് 4.ഇളം വെണ്ടയ്ക്ക, ചെറുത് – കാൽ കിലോ 5.മൈദ, കോൺഫ്ളോർ – 50 ഗ്രാം വീതം 6.എണ്ണ –

സ്റ്റഫ്ഡ് വെണ്ടയ്ക്ക സ്റ്റ്യൂ
1.ബ്രോക്ക് ലി – 100 ഗ്രാം
2.പനീർ – 100 ഗ്രാം
3.തേങ്ങ ചുരണ്ടിയത് – മൂന്നു വലിയ സ്പൂൺ
പച്ചമുളക് – രണ്ട്
പെരുംജീരകം – അര ചെറിയ സ്പൂൺ
ചുവന്നുള്ളി – നാല്
വെളുത്തുള്ളി – രണ്ട്
4.ഇളം വെണ്ടയ്ക്ക, ചെറുത് – കാൽ കിലോ
5.മൈദ, കോൺഫ്ളോർ – 50 ഗ്രാം വീതം
6.എണ്ണ – പാകത്തിന്
7.സവാള – രണ്ട്, അരിഞ്ഞത്
പച്ചമുളക് – മൂന്ന്, അരിഞ്ഞത്
ഇഞ്ചി അരിഞ്ഞത് – ഒരു വലിയ സ്പൂൺ
വെളുത്തുള്ളി – 10 അല്ലി, അരിഞ്ഞത്
8.മുളകുപൊടി – കാൽ ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – ഒരു നുള്ള്
കുരുമുളക് – അഞ്ചു മണി, ചതച്ചത്
കറിവേപ്പില – അഞ്ചു തണ്ട്
9.തേങ്ങ ചുരണ്ടിപ്പിഴിഞ്ഞെടുത്ത ഒന്നാം പാൽ – ഒരു കപ്പ്
രണ്ടാം പാൽ – രണ്ടു കപ്പ്
10.നെയ്യ് – ഒരു വലിയ സ്പൂൺ
11.കറുവാപ്പട്ട – രണ്ടു കഷണം
ഏലയ്ക്ക – രണ്ട്
ഗ്രാമ്പൂ – മൂന്ന്
ചുവന്നുള്ളി – അഞ്ച്, അരിഞ്ഞത്
12.കശുവണ്ടിപരിപ്പ് – 50 ഗ്രാം, വറുത്തത്
പാകം ചെയ്യുന്ന വിധം
ബ്രോക്ക് ലി തിളച്ച വെള്ളത്തിലിട്ട് ഊറ്റി പച്ചവെള്ളത്തിലിട്ടശേഷം കഴുകി പൊടിയായി അരിഞ്ഞു വയ്ക്കുക. പനീർ പൊടിച്ചു ബ്രോക്ക് ലിയുമായി യോജിപ്പിക്കുക. ഇതിലേക്കു മൂന്നാമത്തെ ചേരുവ ചതച്ചതും ചേർത്തു യോജിപ്പിച്ചു വയ്ക്കണം. ഇതാണ് സ്റ്റഫിങ്.
വെണ്ടയ്ക്കാ കഴുകിത്തുടച്ചു രണ്ടറ്റവും മുറിച്ചശേഷം മുകളിലായി ചെറിയൊരു പോക്കറ്റ് ഉണ്ടാക്കി ഓരോ വെണ്ടയ്ക്കയുടെയും ഉള്ളിൽ സ്റ്റഫിങ് നിറയ്ക്കുക. ഇങ്ങനെ നിറച്ച വെണ്ടയ്ക്ക ചൂടായ ഫ്രൈയിങ് പാനിലിട്ട് വഴുവഴുപ്പു മാറ്റി വഴറ്റി വയ്ക്കണം.
മൈദയും കോൺഫ്ലോറും യോജിപ്പിച്ച് അൽപ്പം വെള്ളം ചേർത്തു കുഴമ്പു പരുവത്തിലാക്കുക. വഴറ്റിയ വെണ്ടയ്ക്ക ഓരോന്നും ഈ മാവിൽ മുക്കി ചൂടായ എണ്ണയിൽ വറുത്തു കോരി വയ്ക്കണം.
ഇതേ എണ്ണയിൽ ഏഴാമത്തെ ചേരുവ വഴറ്റുക. ഇതിലേക്ക് എട്ടാമത്തെ ചേരുവയും ചേർത്തു വഴറ്റി മസാലമണം വരുമ്പോൾ രണ്ടാം പാൽ ചേർത്തു വേവിക്കുക. ഇതിലേക്കു വറുത്തു വച്ചിരിക്കുന്ന വെണ്ടയ്ക്ക ചേർത്തു തിളപ്പിക്കണം.
മറ്റൊരു പാനിൽ നെയ്യ് ചൂടാക്കി 11–ാമത്തെ ചേരുവ മൂപ്പിച്ചു ചുവന്നുള്ളി മൊരിഞ്ഞു വരുമ്പോൾ ഒരു സ്പൂൺ മൈദയും ചേർത്തിളക്കി വാങ്ങി ഒന്നാം പാലിൽ ചേർക്കുക. ഈ പാലും പാകത്തിന് ഉപ്പും തിളച്ചുകൊണ്ടിരിക്കുന്ന വെണ്ടയ്ക്കാ മിശ്രിതത്തിൽ ചേർത്തിളക്കി വാങ്ങി, കശുവണ്ടിപ്പരിപ്പ് വറുത്തതും കറിവേപ്പിലയും കൊണ്ടലങ്കരിക്കുക.
കടപ്പാട്
അനു പാട്രിക്