കോളിഫ്‌ളവർ പെപ്പർ റോസ്‌റ്റ്, തയാറാക്കാം ഈസിയായി!
കോളിഫ്‌ളവർ പെപ്പർ റോസ്‌റ്റ് 1.കോളിഫ്‌ളവർ – ഒന്ന് 2.എണ്ണ – മൂന്നു വലിയ സ്പൂൺ 3.പെരുംജീരകം – കാൽ ചെറിയ സ്പൂൺ 4.കറിവേപ്പില – ഒരു തണ്ട് സവാള – രണ്ട്, പൊടിയായി അരിഞ്ഞത് 5.ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – ഒരു വലിയ സ്പൂൺ 6.തക്കാളി – മൂന്ന്, പൊടിയായി അരിഞ്ഞത് 7.മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ മുളകുപൊടി

കോളിഫ്‌ളവർ പെപ്പർ റോസ്‌റ്റ്
1.കോളിഫ്‌ളവർ – ഒന്ന്
2.എണ്ണ – മൂന്നു വലിയ സ്പൂൺ
3.പെരുംജീരകം – കാൽ ചെറിയ സ്പൂൺ
4.കറിവേപ്പില – ഒരു തണ്ട്
സവാള – രണ്ട്, പൊടിയായി അരിഞ്ഞത്
5.ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – ഒരു വലിയ സ്പൂൺ
6.തക്കാളി – മൂന്ന്, പൊടിയായി അരിഞ്ഞത്
7.മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
മുളകുപൊടി – ഒരു ചെറിയ സ്പൂൺ
മല്ലിപ്പൊടി – രണ്ടു ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
8.മല്ലിയില അരിഞ്ഞത് – കാല്‍ കപ്പ്
9.തേങ്ങ ചുരണ്ടിപ്പിഴിഞ്ഞെടുത്ത ഒന്നാം പാൽ – ഒന്നര വലിയ സ്പൂൺ
കുരുമുളകുപൊടി – ഒരു വലിയ സ്പൂൺ
പെരുംജീരകം പൊടി – ഒരു നുള്ള്
കറിവേപ്പില – ഒരു തണ്ട്, അരിഞ്ഞത്
മല്ലിയില അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ
10.നെയ്യ് – മുക്കാൽ ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙കോളിഫ്‌ളവർ പൂക്കളായി അടർത്തി നന്നായി കഴുകി വയ്ക്കുക. ഇത് ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത വെള്ളത്തിൽ പത്തുമിനിറ്റ് തിളപ്പിച്ച് കോരി വയ്ക്കുക.
∙പാനിൽ എണ്ണ ചൂടാക്കി പെരുംജീരകം പൊട്ടിക്കുക. ഇതിലേക്ക് അൽപം കറിവേപ്പിലയും സവാളയും ചേർത്തു വഴറ്റുക.
∙വഴന്നു വരുമ്പോൾ ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് ചേർത്തു പച്ചമണം മാറുംവരെ വഴറ്റണം.
∙ഇതിലേക്ക് തക്കാളിയും ഏഴാമത്തെ ചേരുവയും ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക.
∙ശേഷം മല്ലിയിലയും പാകത്തിനു വെള്ളവും ഒഴിച്ച് നന്നായി വേവിക്കുക.
∙എണ്ണ തെളിഞ്ഞു വരുമ്പോൾ കോളിഫ്‌ളവർ ചേർത്തു യോജിപ്പിച്ച് പാകത്തിനു വെള്ളം ഒഴിച്ച് മൂടി വച്ചു വേവിക്കണം.
∙മുക്കാൽ വേവാകുമ്പോൾ ഒൻപതാമത്തെ ചേരുവയും ചേർത്തു തിളപ്പിക്കുക.
∙വെന്തു ഗ്രേവി കുറുകി വരുമ്പോൾ നെയ്യും ചേർത്ത് ഇളക്കി വാങ്ങുക.
∙ചപ്പാത്തിക്കൊപ്പം വിളമ്പാം.