ചോറ് വച്ച ശേഷം വെറുതെ കളയുന്ന കഞ്ഞിവെള്ളം ഉപയോഗിച്ച് നല്ല രസികന്‍ ഒഴിച്ചുകറിയും സൂപ്പുമെല്ലാം വളരെ എളുപ്പത്തില്‍ തയാറാക്കാം... ഈസി റെസിപ്പി ഇതാ..
∙ ഒരു പാനിൽ എണ്ണയൊഴിച്ച് കടുക്, ഉഴുന്ന്, വറ്റൽമുളക്, ചീരയില അരിഞ്ഞത്, പച്ചമുളക്, കറിവേപ്പില എന്നിവ വഴറ്റുക. കുരുമുളകുപൊടിയും മഞ്ഞൾപ്പൊടിയും മൂപ്പിച്ചശേഷം കഞ്ഞിവെള്ളവും അൽപം തേങ്ങാപ്പാലും ഒഴിക്കുക.
∙ ഒരു പാനിൽ എണ്ണ ചൂടാക്കി കടുക്, ചുവന്നുള്ളി അരിഞ്ഞത്, കറിവേപ്പില, മഞ്ഞൾപ്പൊടി, വറ്റൽമുളകു ചതച്ചത്, മുളകുപൊടി എന്നിവ മൂപ്പിക്കുക. ഇതിലേക്കു തക്കാളി അരിഞ്ഞതു ചേർക്കുക. അൽപം വാളൻ പുളിവെള്ളം കൂടി ഒഴിച്ചശേഷം ക ഞ്ഞിവെള്ളം ചേർക്കുക. ചുവന്നുള്ളി അധികമായി വേണം. കുറുകിയ പരുവത്തിൽ അടുപ്പിൽ നിന്നു വാങ്ങാം.
∙ എണ്ണ, കടുക്, വറ്റൽമുളക്, വെളുത്തുള്ളി ചതച്ചത്, ചുവന്നുള്ളി അരിഞ്ഞത്, കാന്താരി ചതച്ചത് എന്നിവ വഴറ്റിയശേഷം മുരിങ്ങയില ചേർത്തു വഴറ്റുക. പാകത്തിന് ഉപ്പും കഞ്ഞിവെള്ളവും ഒഴിക്കുക. കഞ്ഞിവെള്ളം തിളപ്പിച്ചശേഷം മുരിങ്ങിയില ചേർത്തു വേവിച്ചെടുത്താലും മതി. സൂപ്പായും വിളമ്പാം.
∙ ഇഞ്ചി, പച്ചമുളക്, നാരകത്തില, ചുവന്നുള്ളി, കറിവേപ്പില, ഉപ്പ് എന്നിവ നന്നായി ഞെരടി യോജിപ്പിക്കുക. മെല്ലെ ചതച്ചെടുത്താലും മതി. ഇതിലേക്ക് അൽപം മോരും കഞ്ഞിവെള്ളവും ചേർക്കുക. ഒരു പാത്രത്തിൽ എണ്ണ, കടുക്, ഉലുവ, വറ്റൽമുളക് എന്നിവ മൂപ്പിച്ചശേഷം മോര്–കഞ്ഞിവെള്ളം മിശ്രിതത്തിലേക്ക് താളിച്ചൊഴിക്കുക.