തവ പുലാവ്

1. എണ്ണ – മൂന്നു ചെറിയ സ്പൂണ്‍

ADVERTISEMENT

വെണ്ണ – ഒരു ചെറിയ സ്പൂണ്‍

2. സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്

ADVERTISEMENT

3. ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – ഒരു ചെറിയ സ്പൂണ്‍

ഉപ്പ് – പാകത്തിന്

ADVERTISEMENT

മുളകുപൊടി – ഒരു ചെറിയ സ്പൂണ്‍

മല്ലിപ്പൊടി – ഒരു ചെറിയ സ്പൂണ്‍

ജീരകംപൊടി – ഒരു ചെറിയ സ്പൂണ്‍

ഗരംമസാലപ്പൊടി – കാല്‍ ചെറിയ സ്പൂണ്‍

4. തക്കാളി – രണ്ട്, അരിഞ്ഞത്

5. കാപ്സിക്കം അരിഞ്ഞത് – അരക്കപ്പ്

   ഗ്രീന്‍പീസ് വേവിച്ചത് – കാല്‍ കപ്പ്

6. ബസ്മതി അരി വേവിച്ചത് – ഒരു കപ്പ്

7. മല്ലിയില അരിഞ്ഞത് – അല്‍പം

നാരങ്ങാനീര് – ഒരു ചെറിയ സ്പൂണ്‍

പാകം ചെയ്യുന്ന വിധം

∙ പാനില്‍ എണ്ണയും വെണ്ണയും ചൂടാക്കിയ ശേഷം സവാള ചേര്‍ത്തു വഴറ്റുക.

∙ ഇതിലേക്കു മൂന്നാമത്തെ ചേരുവ ചേര്‍ത്തു നന്നായി വഴറ്റിയ ശേഷം തക്കാളി ചേര്‍ത്തു പച്ചമണം മാറും വരെ വഴറ്റണം.

∙ ഇതില്‍ കാപ്സിക്കവും ഗ്രീന്‍പീസും ചേര്‍‌ത്തു  രണ്ടു മിനിറ്റ് ഇളക്കിയ ശേഷം റൈസ് ചേര്‍‍‌ത്തു  നന്നായി ഇളക്കുക.

∙ മല്ലിയിലയും നാരങ്ങാനീരും ചേര്‍ത്തു വിളമ്പാം.

പാചകക്കുറിപ്പുകൾക്കു കടപ്പാട്: അമിത് സന്തോഷ്, കോഴിക്കോട്

How to Make Delicious Thava Pulao at Home:

Thava Pulao is a flavorful and easy-to-make Indian rice dish. This recipe uses basmati rice and fresh vegetables, making it a perfect vegetarian option for lunch or dinner.

ADVERTISEMENT