വെറൈറ്റിയാണ്, ടേസ്റ്റിയാണ് ഈ കോൺ പുലാവ്; ഒന്ന് തയാറാക്കി നോക്കൂ... Delicious Corn Pulao Recipe
കോൺ പുലാവ് 1. നെയ്യ് – രണ്ടു വലിയ സ്പൂൺ 2. സവാള – ഒന്ന്, പൊടിയായി അരിഞ്ഞത് പച്ചമുളക് – മൂന്ന്, പൊടിയായി അരിഞ്ഞത് കറുവാപ്പട്ട – ഒന്ന് ഏലയ്ക്ക – മൂന്ന് വഴനയില – ഒന്ന് ഗ്രാമ്പൂ – മൂന്ന് 3. ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് – രണ്ടു ചെറിയ സ്പൂൺ 4. കോൺ (ചോളം) – ഒരു കപ്പ് ഉപ്പ് – പാകത്തിന് 5. ഗ്രീന്‍പീസ് –

കോൺ പുലാവ്
1. നെയ്യ് – രണ്ടു വലിയ സ്പൂൺ
2. സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്
പച്ചമുളക് – മൂന്ന്, പൊടിയായി അരിഞ്ഞത്
കറുവാപ്പട്ട – ഒന്ന്
ഏലയ്ക്ക – മൂന്ന്
വഴനയില – ഒന്ന്
ഗ്രാമ്പൂ – മൂന്ന്
3. ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് – രണ്ടു ചെറിയ സ്പൂൺ
4. കോൺ (ചോളം) – ഒരു കപ്പ്
ഉപ്പ് – പാകത്തിന്
5. ഗ്രീന്‍പീസ് – അരക്കപ്പ്
6. ബസ്മതി അരി വേവിച്ചത് – രണ്ടു കപ്പ്
7. ചുവന്ന കാപ്സിക്കം പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ
മല്ലിയില പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ
കശുവണ്ടിപ്പരിപ്പ് വറുത്തത് – 10
പാകം െചയ്യുന്ന വിധം
∙ നെയ്യ് ചൂടാക്കി രണ്ടാമത്തെ ചേരുവ മൂപ്പിച്ച ശേഷം ഇഞ്ചി–വെളുത്തുള്ളി ചതച്ചതു ചേർക്കുക.
∙ നന്നായി വഴറ്റിയ ശേഷം ഇതില്‍ കോൺ ചേർത്തു വേവിക്കണം.
∙ ഇതിലേക്കു പാകത്തിനുപ്പു ചേർത്തു പകുതി വേവാകുമ്പോൾ ഗ്രീൻപീസ് ചേർത്തിളക്കി ചെറുതീയിൽ വച്ചു വേവിക്കുക.
∙ വേവിച്ച ബസ്മതി അരി ചേർത്തു മെല്ലേ യോജിപ്പിച്ചു വാങ്ങുക.
∙ ഏഴാമത്തെ ചേരുവ കൊണ്ട് അലങ്കരിച്ചു വിളമ്പാം.
തയാറാക്കിയത്: മെർലി എം. എൽദോ, ഫോട്ടോ: സരുൺ മാത്യു. പാചകക്കുറിപ്പുകൾക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയതിനും കടപ്പാട്: ലിസ ജോജി, ആലുവ